aunchi-stripഎരുമേലി : കടുത്ത ദുർഗന്ധം വമിക്കുന്ന തോട്ടിലെ മലിനജലം നിറഞ്ഞ് മണിമല യാറിലെ കുടിവെളള പദ്ധതികൾ പ്രതിസന്ധിയിലേക്ക് . കാഞ്ഞിരപ്പളളി ജനറൽ ആശുപത്രി , ചിറക്കടവ് പഞ്ചായത്തിലെ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് വിത രണം ചെയ്യുന്ന കരിമ്പുകയം ഉൾപ്പടെ മണിമലയാറിലെ കുടിവെളള വിതരണ പദ്ധതികളിലാണ് വൻ തോതിൽ മലിനജലം വ്യാപകമായികൊണ്ടിരിക്കുന്നത് .
മാലിന്യങ്ങളുടെ ഉറവിടം എരുമേലിയിലെ തോടുകളിൽ നിന്നാണ് . കക്കൂസ് മാലി ന്യങ്ങൾ തോടുകളിലൂടെ ഒഴുക്കുന്നത് കണ്ടെത്തിയിരുന്നു . എരുമേലിയിലെ തോടുക ൾ മണിമലയാറിലെ കൊരട്ടിയിലെത്തി ചേനപ്പാടി , മണിമല ഭാഗത്തേക്കാണ് ഒഴുകു ന്നത് . ജല അഥോറിറ്റിയുടെ കരിമ്പ്കയം പദ്ധതി ഈ ഭാഗത്താണ് പ്രവർത്തിക്കുന്നത് . ഈ പദ്ധതിയിലെ വെളളമാണ് കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിലേക്കും ചിറ ക്കടവ് പ്രദേശത്തേക്കും വിതരണം ചെയ്യുന്നത് .
എരുമേലിയിലെ വലിയ തോടും ചെറിയ തോടും രൂക്ഷമായ മലിനീകരണം നേരിടു കയാണ് . ഇതിനിടെയാണ് കക്കൂസ് മാലിന്യം ദിവസങ്ങളോളം ഒഴുക്കി വിട്ടിരുന്നെന്ന് വ്യക്തമായത് . ദേവസ്വം ബോർഡിൻറ്റെ കക്കൂസ് മാലിന്യങ്ങളുടെ സംസ്കരണ പ്ലാ ൻറ്റിൽ നിന്നും വിസർജ്യങ്ങൾ തോടുകളിലൂടെ ഒഴുകിയെന്നാണ് പരാതി . പേട്ടതു ളളൽ കഴിഞ്ഞ് ഭക്തർക്ക് കുളിക്കാൻ തോട്ടിലുളളത് ദിവസങ്ങളായി ചെക്ക്ഡാമിൽ നിറഞ്ഞ് കിടക്കുന്ന മലിനജലമാണ് .
ഈ വെളളം നേരിട്ട് മണിമലയാറിലേക്ക് എത്തുന്നു . അയ്യപ്പഭക്തരും നാട്ടുകാരും കുളിക്കുന്നതും വസ്ത്രങ്ങൾ കഴുകുന്നതും മണിമലയാറിലെ കയങ്ങളിലാണ് . മണിമലയാറിലെ ഓരുങ്കൽകടവിലും രൂക്ഷമായ മലീനീകരണത്തിലാണ് .  മത്സ്യഫെഡ് ലക്ഷകണക്കിന് മത്സ്യങ്ങളെ മണിമലയാറ്റിൽ നിക്ഷപിച്ചിരുന്നത് പൂർണമായും നശിച്ചെന്ന് നാട്ടുകാർ പറയുന്നു .akjjjjjjm