പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചതിനു ശേഷവും മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ പ്രവേശനം ലഭിക്കാതെ പടിക്ക് പുറത്താണിപ്പോഴും. പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ പുറത്തു നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.ഒന്നും രണ്ടും അലോട്ടുമെന്റുകൾ കഴി ഞ്ഞപ്പോഴും ഇതാണ് മിക്ക വിദ്യാര്ധികളുടെയും അവസ്ഥ.

മുണ്ടക്കയം, പാറത്തോട്,കാഞ്ഞിരപ്പള്ളി അടക്കമുള്ള മേഖലയിലെ വിദ്യാർഥികൾ ക്കാണ് ദുരവസ്ഥ.പലരും ഇതോടെ കഠിനമായ മനോവിഷമത്തിലാണ്.സയന്‍സ് ഗ്രൂപ്പി ല്‍ പ്ലസ് വണ്‍ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിൽക്കുന്ന വിദ്യാർഥികൾക്കാ ണ് ദുരിതമേറെയും. ഏകജാലക സംവിധാനത്തില്‍ അപേക്ഷ സമര്‍പ്പിച്ചു മൂന്നാം അ ലോട്മെന്റിനായി കാത്തിരിക്കുകയാണെന്ന് ഇവർ കാഞ്ഞിരപ്പള്ളി റിപ്പോർട്ടെഴ്സിനോ ട് പറഞ്ഞു. ഇതിനെക്കുറിച്ച് ഇതുവെരയും പ്രതികരിക്കാൻ ബന്ധപ്പെട്ട വകുപ്പ് അധി കാരികളോ സംഘടനകളോ തയാറായിട്ടില്ലെന്നന്നതും ഏറെ ദുഃഖകരമാണന്നും വി ദ്യാർത്ഥികൾ റിപ്പോർട്ടേഴ്സിനോട് പറഞ്ഞു. പ്ലസ് വണ്ണിന് അഡ്മിഷൻ ലഭ്യമാക്കുവാൻ വേണ്ട നടപടികൾ സർക്കാർ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ ഈ വർഷം പത്താം ക്ലാസ്സ്‌ പാസ്സായ വിദ്യാര്ധികളുടെ ഭാവി അനിച്ചതത്വത്തിൽ ആകും. സർക്കാർ എത്ര യും പെട്ടെന്ന് ഇക്കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം .