വെള്ളിയാഴ്ച്ച രാത്രി ഏഴ് മണിയോടടുത്താണ് കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ 11 കെ. വി ലൈൻ പൊട്ടിവീണത്. കോട്ടയം ഭാഗത്തേക്ക് യാത്രക്കാർ ബസ് കാത്ത് നിൽക്കുന്ന ഭാ ഗത്താണ് ലൈൻ പൊട്ടി വീണത്. ഈ സമയം ഇതിന് താഴെ യാത്രികർ ഉണ്ടായിരുന്നുവെ ങ്കിലും വലിയ ശബ്ദത്തോടെ തീപ്പൊരി ചിതറി ലൈൻ പൊട്ടി വീഴുന്നത് കണ്ട ആളുകൾ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
ഉടൻ തന്നെ സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി പ്രവർത്തകർ അര മണിക്കൂറിനുള്ളിൽ അറ്റ കുറ്റപണികൾ പൂർത്തികരിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.