കാഞ്ഞിരപ്പള്ളി:ആനിത്തോട്ടം ഐശാ പള്ളിക്ക് സമീപം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപ യോഗിച്ച് നിർമ്മിക്കുന്ന കിണറിന്റെ നിർമ്മാണോത്ഘാടനം ജില്ലാ പഞ്ചായത്തംഗം സെ ബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്ര ദേശത്തെ വീടുകളിൽ ജലമെത്തിക്കുന്നതിനായി ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് കിണർ നിർമ്മിക്കുന്നത്.

യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അദ്ധ്യക്ഷത വഹിച്ചു. വാർ ഡംഗം സുബിൻ സലീം,നിസാർ മൗലവി,അബ്ദുൽ ഫത്താക്ക്,സിറാജ് വയലുങ്കൽ, റ്റി. എച്ച് ഷാഹിദ്,ജാസർ.ഇ.നാസർ എന്നിവർ സംസാരിച്ചു.