കാഞ്ഞിരപ്പള്ളി: വൈദ്യുതി വിതരണം മണിക്കൂറുകളോളം നിലച്ചത് ഇത് രണ്ടാം ദിവ സം.ബുധനാഴ്ച കേബിൾ അടക്കമുള്ള ലൈനുകളിൽ തീപിടുത്തം ഉണ്ടായതോടെ ലൈനു കൾ നിശ്ചലമായി.രണ്ടു മണിക്കൂറിനു ശേഷമാണ് വൈദ്യുതി വിതരണം പുനരാരംഭിച്ച ത്. ഇതിൻ്റെ കേടുപാടുകൾ പരിശോധിക്കാൻ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടു കൂടി 11 കെവി ലൈൻ ഉൾപ്പെടെയുള്ളവ ഓഫ് ചെയ്തു. തകരാർ പരിശോധനയ്ക്കു ശേഷം വൈദ്യുതി ബൻധം പുന:സ്ഥാപിക്കുവാൻ പല തവണ ശ്രമം നടത്തിയെങ്കിലും ഇത് വിജ യകരമായില്ല.

തുടർച്ചയായി അഞ്ചുമണിക്കുറോളം വൈദ്യുതി വിതരണം നിലച്ചതോടെ കാത്തിരപ്പ ള്ളി നഗരവും പരിസര പ്രദേശങ്ങളായ പേട്ട വാർഡ് ,കെ എം എ ജംഗ്ഷൻ, പാറക്കടവ്, വാളിക്കൽ ജംഗ്ഷൻ, ചെട്ടി പറമ്പ് ലെയ്ൻ, ഇല്ലത്തുപറമ്പിൽ പടി,പത്തേക്കർ ,കൊടുവ ന്താനം ടോപ്പ് എന്നിവിടങ്ങളിലെ നൂറുകണക്കിന് ഉപഭോക്താക്കൾ മീനമാസ ചൂടിൽ ഏ റെ ബുദ്ധിമുട്ടി. കഴിഞ്ഞ ദിവസം കത്തി പോയ കേബിൾ മാറ്റി സ്ഥാപിക്കുവാൻ ഇനി യും വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അറിയുന്നു.