കാഞ്ഞിരപ്പള്ളി: മാര്‍ച്ച് 31 വരെ നിലനില്‍ക്കുന്ന മോറട്ടോറിയം അട്ടിമറിച്ച് സര്‍ഫാസി നിയമത്തിന്റെ മറവില്‍ ഇതിനോടകം ജപ്തി ചെയ്തിരിക്കുന്ന കിടപ്പാടങ്ങളും കൃഷി സ്ഥലങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശം മാനിച്ച് ബാങ്കുകള്‍ കര്‍ഷകര്‍ക്ക് വിട്ടുനല്‍കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യ പ്പെട്ടു.

മാര്‍ച്ച് 31 വരെ മോറട്ടോറിയം നിലനില്‍ക്കുമ്പോഴാണ് സംസ്ഥാനത്തുടനീളം ജപ്തിനട പടികള്‍ നടന്നുകൊണ്ടിരിക്കുന്നത്. ജപ്തിനടപടികളിപ്പോള്‍ കര്‍ഷകനെ ആത്മഹത്യയി ലേയ്ക്കും തള്ളിവിട്ടിരിക്കുന്നു. തിരുവനന്തപുരം  കാട്ടാക്കട പൂവച്ചല്‍ പഞ്ചായത്തില്‍ കര്‍ഷകന്‍ ജപ്തിഭീഷണിയില്‍ ആത്മഹത്യ ചെയ്തത് സര്‍ക്കാര്‍ ഗൗരവമായി കാണണം.
റവന്യൂ വകുപ്പിന്റെയും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും പിന്‍ബലത്തിലാണ് ബാ ങ്കുകള്‍ ജപ്തി നടപടികളുമായി ഇറങ്ങിയിരിക്കുന്നത്. നിയമങ്ങളും സര്‍ക്കാര്‍ ഉത്തര വുകളും ദുര്‍വ്യാഖ്യാനം ചെയ്ത് കോടതി വിധി സംഘടിപ്പിച്ച് എല്ലാം നഷ്ടപ്പെട്ടിരിക്കു ന്ന അവസ്ഥയില്‍ കര്‍ഷകര്‍ക്കുനേരെയുള്ള ക്രൂരത അവസാനിപ്പിക്കണം.
കോവിഡ് 19 മാത്രമല്ല കടുത്ത വേനലും വരള്‍ച്ചയും വിപണിയുടെ തളര്‍ച്ചയും കര്‍ഷക രെ തകര്‍ത്തിരിക്കുന്നു. കൊറോണ വൈറസിനെ അതിജീവിക്കാന്‍ ജനജീവിതത്തിന് നി യന്ത്രണ മേര്‍പ്പെടുത്തിയിരിക്കുമ്പോള്‍ പച്ചക്കറിയുള്‍പ്പെടെയുള്ള കാര്‍ഷികോല്പന്നങ്ങ ളുടെ വിപണനവും ഇല്ലാതായി. ചെറുകിട വ്യാപാരമേഖലയും പ്രതിസന്ധിയിലാണ്. സ മസ്തമേഖലകളിലും സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരിക്കുമ്പോള്‍ ബാങ്കുകള്‍ ജപ്തി നടപടികള്‍ അവസാനിപ്പിക്കണം.
പ്രളയത്തെത്തുടര്‍ന്ന് 2018 ഒക്‌ടോബര്‍ 12ന് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറി യം കാലതാമസംവരുത്തി ബാങ്കുകള്‍ അട്ടിമറിച്ചു. 2019 മാര്‍ച്ച് 5ലെ മന്ത്രിസഭാതീരുമാ നത്തിന്മേല്‍ ഉടന്‍ ഉത്തരവിറക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായി. 2019 മെയ് 25ന് ഡിസംബര്‍ 31 വരെ മോറട്ടോറിയം പ്രഖ്യാപിച്ചിറക്കിയ ഉത്തരവും കര്‍ഷകര്‍ക്ക് ഉപക രിച്ചില്ല. ഇപ്പോള്‍ ബാങ്ക് അധികൃതരുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളെ ത്തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം ലഭിക്കാന്‍ കാലതാമസമുണ്ടാകും.
അതിനാല്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ജപ്തിനടപടികള്‍ നിര്‍ത്തിവെ യ്ക്കാന്‍ ഉത്തരവിറക്കുകയും ഇതിനോടകം ജപ്തിചെയ്ത ഭൂമിയും കിടപ്പാടവും കര്‍ഷകന് തിരികെ നല്‍കുകയുമാണ് വേണ്ടതെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.