കാഞ്ഞിരപ്പള്ളി: ചിറ്റാർ പുഴയിലേക്ക് മാലിന്യ ഒഴുക്കിയ ബേക്കറി ഉടമക്ക് 5000 രൂ പയുടെ പിഴ. പ്രമുഖ സ്വകാര്യ ബേക്കറി ശൃംഖലയായ കെ.ആർ  ബേക്കേഴ്സ്ൻ്റെ കാഞ്ഞിരപ്പള്ളി ശാഖയിലയിലാണ് മലിനജലം, അജൈവ മാലിന്യങ്ങൾ എന്നിവ പുഴ യിൽ നിക്ഷേപിക്കുന്നത് കണ്ടെത്തിയത്. പഞ്ചായത്തും ഹരിത കേരളം മിഷനും നടത്തി യ പരിശോധനയിലാണ് നടപടി.

കഴിഞ്ഞ ദിവസങ്ങളിൽ ചിറ്റാർപുഴയിലേക്ക് മാലിന്യം തള്ളിയതിന് നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയിരുന്നു. ചിറ്റാർ പുഴയെ പുനർജീവിപ്പിക്കുന്നതിനായി പഞ്ചായത്തും ഹരിത കേരള മിഷനും നിരന്തരമായി ക്യാപയിനുകൾ നടത്തുന്നതിനിടെ തന്നെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം പുഴയിലേക്ക് തന്നെ തള്ളുന്നത്. കുറ്റ ക്കാർക്കെതിരെ കർശന ശിക്ഷാ നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.