കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ ക്കാര്‍. ഇഫ്താര്‍ വിരുന്നുകള്‍ ഉള്‍പ്പെടെയുള്ള ഒത്തുചേരലുകള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കണം. യോഗങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കണം. ഷോപ്പിങ് മാള്‍, തിയറ്റര്‍ ഉള്‍പ്പെടെ എസി ഉള്ള സ്ഥലങ്ങളിലെ ആളുകളെ കുറയ്ക്കണമെന്നും ചീഫ് സെക്രട്ട റിയുടെ ഉത്തരവില്‍ പറയുന്നു. കോവിഡ് വ്യാപനം കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങ ളില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് 144ാം വകുപ്പ് പ്രകാരം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെ ടുത്താനുള്ള അധികാരവും ഉണ്ടായിരിക്കും.

കോവിഡ് പടരുന്ന സാഹചര്യത്തില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സി വില്‍സപ്ലൈസ്, മില്‍മ, ഹോര്‍ട്ടികോര്‍പ്പ് തുടങ്ങിയവ ചേര്‍ന്ന് ഹോം ഡെലിവറി സം വിധാനം ഒരുക്കാനും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ഓര്‍ഡറുകള്‍ സ്വീ കരിക്കാന്‍ ഇവയ്ക്ക് സംയുക്തമായ ഒരു മൊബൈല്‍ ആപ് വേണം. ഇ-സജ്ജീവനി ടെ ലിമെഡിസിന്‍ നെറ്റ്വര്‍ക്കിലേക്ക് കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരെ കൊണ്ടുവരും. ആ ശുപത്രികളിലെ തിരക്ക് ഒഴിവാക്കാനാണിത്.

രണ്ടു മണിക്കൂറില്‍ കൂടുതല്‍ നേരം ഒരു പൊതുചടങ്ങുകളും സംഘടിപ്പിക്കരുത്. സ ല്‍ക്കാരങ്ങളില്‍ കഴിവതും, കയ്യില്‍ കൊണ്ടുപോകാന്‍ സാധിക്കുന്നവിധം പായ്ക്ക് ചെ യ്ത് ഭക്ഷണം വിളമ്പണം. പൊതുയിടത്ത് മാസ്‌ക് മാറ്റുന്നത് ഒഴിവാക്കാനാണ് ഇത്. ഹോ ട്ടലുകളും റസ്റ്ററന്റുകളും ഹോം ഡെലിവറികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കരുതെന്നും ചീഫ് സെക്രട്ട റിയുടെ ഉത്തരവില്‍ പറയുന്നു. ഏപ്രില്‍ 30 വരെയാണ് നിയന്ത്രണങ്ങള്‍.