കാഞ്ഞിരപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച കോ ൺഗ്രസിന്റെ പ്രമുഖ നേതാവ് കെ.പി. ഷൗക്കത്തിന്റെ 13-ാമത് അനുസ്മരണ സമ്മേള നം KPCC വൈസ് പ്രസിഡന്റ് VD ബൽറാം ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെയും പാവപ്പെട്ട ന്റെ യും അത്താണിയും നാടിനെ ഏറെ സ്നേഹിച്ച പൊതു പ്രവർത്തകനു മായിരുന്ന KPS എന്ന KP ഷൗക്കത്ത് എന്നും നിർഭയനായ പോരാളിയായിരുന്നുവെന്നും VD ബൽറാം പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ എന്നും വേട്ടയാടിയ ആളുകൾ ഇപ്പോഴും പുതുപ്പള്ളിയിൽ തമ്പടിച്ച് വ്യക്തിഹത്യ നടത്തു തായി KPCC വൈസ് പ്രസിഡന്റ് വി.ടി ബൽറാം. ചില ജനവിഭാ ഗങ്ങളെ തിരഞ്ഞു പിടിച്ചു അധിക്ഷേപിക്കുവാനും ചിലർ ശ്രമിക്കുന്നതായും രാജ്യത്ത് അനുഭവപ്പെടുന്ന പ്രധാന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ച് വിടുവാൻ മതങ്ങളെ കൂട്ട് പിടിച്ച് വർഗീയത ഉയർത്തുകയാണന്നും എന്നാൽ കേരളം ഭരിക്കുന്ന സർക്കാർ ഇതിന് കൂട്ടുനിൽക്കുകയാണന്നും മതനിരപേക്ഷ പ്രസ്ഥാനത്തിൽ നിന്നു ഇതല്ല പ്രതീക്ഷിക്കു ന്നതെന്നും പറഞ്ഞ VD ബൽറാം, സംഘപരിവാർ കേരളത്തിൽ നടപ്പിലാക്കുവാൻ ആ ഗ്രഹിക്കുന്നതിന് നിലമൊരുക്കുകയാണ് CPM ഉം സി പി എമ്മിന്റെ മന്ത്രിമാരും സ്പീക്ക റുമെന്നും വി.ടി ബൽറാം കൂട്ടിച്ചേർത്തു. ഇലക്ഷൻ വരുമ്പോൾ വർഗീയത പുറത്തെ ടുക്കുകയാണ് ഇവരെന്നും വി.ടി ബൽറാം കാഞ്ഞിരപ്പള്ളിയിൽ പറഞ്ഞു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പത്യാല അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറിമാരായ പി എ ഷെമീർ, റോണി കെ ബേബി ഗ്രാമ പഞ്ചായത്ത് അം ഗം സുനിൽ തേനമ്മാക്കൽ യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ നിബു ഷൗക്ക ത്ത്, നയിഫ് ഫൈസി, എം കെ ഷെമീർ, കെ എസ് യു ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം, ഡിസിസി അംഗം രഞ്ജു തോമസ്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ഒ എം ഷാജി, ജി സുനിൽ കുമാർ, അബ്ദുൽ ഫത്താ ക്ക്, റസിലി തേനംമ്മാക്കൽ, ബിനു കുന്നുംപുറം, മാത്യു കുളങ്ങര, പി എ താജു, ഫസിലി പച്ചവെട്ടി, ദിലിപ് ചന്ദ്രൻ, നെസീമ ഹാരിസ്, മണി രാജു യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അൽഫാസ് റഷീദ്, അസീബ് ഈട്ടിക്കൽ, ഷിനാസ് കിഴക്കയിൽ, ലിന്റു ഈഴക്കുന്നേൽ നേതാക്കളായ സജി ഇല്ലത്തുപറമ്പിൽ, അൻവർ പുളിമൂട്ടിൽ, ഉണ്ണി ചെറിയാൻ, ഫസിലി കോട്ടവാതിൽക്കൽ, ഫൈസൽ മഠത്തിൽ,  സഫറുള്ളാ ഖാൻ, അഷറഫ് നെല്ലിമല പുതുപ്പറമ്പിൽ, റസിലി ആനിത്തോട്ടം എന്നിവർ പ്രസംഗിച്ചു