പികെവി സ്മാരക മിനി ഇൻഡസ്ട്രിയൽ പാർക്ക്,കെ പി സുഗുണൻ സ്മാരക സ്കിൽ ഡെ വലപ്മെൻറ് സെൻ്റർ, എന്നിവയ്ക്കും നിർദേശം.കോട്ടയം ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ്  ശുഭേഷ് സുധാകരൻ അവതരിപ്പിച്ചു.
ലഹരിക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ ലഹരിമുക്ത കോട്ടയം പദ്ധതി, പ്രള യം, കാലാവസ്ഥാ വ്യതിയാനം, കെടുതികൾ നേരിടാൻ പഠന ഗവേഷണ കേന്ദ്രം.
പെൺകുട്ടികൾക്കും,സ്ത്രീകൾക്കുമായി കുടുംബശ്രീയുമായി സഹകരിച്ച് നിർഭയ ഷീ ഹോസ്റ്റൽ എന്നിവയാണ് പ്രധാന പദ്ധതികൾ.
എരുമേലിയിലും, ഭരണങ്ങാനത്തും പിൽഗ്രിം ടൂറിസം ഡെസ്റ്റിനേഷൻ. കോലാഹലമേ ട്ടിൽ സാഹസിക ടൂറിസം ഫ്ലൈയിംഗ് ഫെസ്റ്റ്,കോലാഹലമേട്, മുതുകോര, ഇളംകാട് മേഖലകളെ ഉൾപ്പെടുത്തിയുള്ള റോപ്പ് വേ ടൂറിസം എന്നിവയും വില്ലേജ് ടൂറിസം പ ദ്ധതിയിൽ ഉൾപ്പെടുത്തി,വയോജന സൗഹൃദമാക്കുന്നതിന് ഭാഗമായുള്ള അരികെ പ ദ്ധതി,അംഗ പരിമിതരായ കുട്ടികൾക്കായുള്ള ബട്ടർഫ്ലൈസ് പദ്ധതി,കുട്ടികളിലെ വാ യനാശീലം വളർത്തുന്നതിനായി ജോതിർഗമയ, പൈതൃകം ഗ്രാമോത്സവം – കയർ, ഖാദി, നെയ്ത്ത്, മത്സ്യം, തനത് ഭക്ഷണരീതികളെ പ്രോത്സാഹിപ്പിക്കാനായി പൈ തൃകം ഗ്രാമോത്സവം പദ്ധതി,മൃഗസംരക്ഷണം ലക്ഷ്യമിട്ടുള്ള കാമധേനു തുടങ്ങിയവ യാണ് പ്രധാന പദ്ധതികൾ.
ബജറ്റിൽ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിന്ദു അധ്യക്ഷയായിരുന്നു.123 കോടി 92,35,104 രൂപ വരവും,119 കോടി 92,17,980 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ
4 കോടി 17,724 രൂപയാണ് നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്നത്.