ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് നിയമവനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡണ്ട് അഭിലാഷ് ചന്ദ്രനെ ഏകപക്ഷീയമായി സസ്പെ ൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേ ഷ് പങ്കെടുത്ത കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കൺവെൻഷൻ കാ ഞ്ഞിരപ്പള്ളി ബ്ലോക്കിൽ നിന്നുമുള്ള കോൺഗ്രസിലെ നേതാക്കന്മാർ ഒന്നടങ്കം ബഹി ഷ്കരിച്ചു . വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കെ പി സി സി സംഘടിപ്പിക്കുന്ന പരിപാടികളോടനുബന്ധിച്ചാണ് നിയോജക മണ്ഡലം കൺ വൻഷൻ ചേർന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് സതീഷ് ചന്ദ്രൻ നായർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.എ ഷമീർ, റോണി കെ ബേബി, ഡിസിസി അംഗം ജോ സ് കെ ചെറിയാൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയകുമാർ കുറിഞ്ഞിയിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ പി എൻ ദാമോദരൻ പിള്ള, പി.ജീരാജ്, ഒ. എം ഷാജി, ജി സുനിൽ കുമാർ, ബ്ലോക്ക് ഭാരവാഹികളായ അബ്ദുൽ ഫത്താഹ്, മാത്യു കുളങ്ങര, സുനിൽ തേനമാക്കൽ, റെസിലി തേനാമ്മാക്കൽ, ബിനു കുന്നുംപുറം, മുഹമ്മദ് സജാസ്, പി ബാബു രാജ്, ബെന്നി ഒഴുകയിൽ, ബാബു കാക്കനാട്, സാലു പി മാത്യു, ഫിലിപ്പ് പള്ളിവാതിൽക്കൽ, എം റ്റി പ്രീത, അൻവർ ഷാ കോനാട്ടുപറമ്പിൽ,   യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ നിബു ഷൗക്കത്ത്, നായിഫ് ഫൈസി, നിയോജക മണ്ഡലം ഭാരവാഹികളായ എബിൻ പയസ്, കെ എസ് ഷിനാസ്, ലിന്റു ഈഴക്കുന്നേൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൺവൻഷൻ ബഹിഷ്കരി ച്ചത്. ബ്ലോക്ക് പ്രസിഡന്റിന് കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ ഏക പക്ഷീയമായി നടപടി സ്വീകരിച്ചത് പ്രതിഷേധാർഹമാണെന്നും നടപടി പിൻവലി ക്കും വരെ പ്രതിഷേധം തുടരാനും നടപടിക്കെതിരേ എഐസിസിക്കും കെ പി സി സി ക്കും പരാതി നൽകുമെന്നും മുൻ കെപിസിസി അംഗം കൂടിയായ  സതീശ് ചന്ദ്രൻ നായർ പറഞ്ഞു.