ഇളങ്ങുളം ധർമ്മശാസ്താ ദേവസ്വം കെവിഎൽ പിജി സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നാടൻ കൃഷികളുടെ വിളവെടുപ്പ് നടത്തി. സ്കൂൾ വളപ്പിലെ അര ഏ ക്കർ സ്ഥലത്ത് നട്ടുവളർത്തിയ ശീമചേമ്പ് ഞാലിപ്പൂവൻ എന്നിവയാണ് വിളവെടുത്ത ത്. ഇളങ്ങുളം വല്ലാട്ടുപറമ്പിൽ സുകുമാരൻ നായരുടെ നേതൃത്വത്തിൽ കൃത്രിമ വള ങ്ങൾ ഒന്നും ചേർക്കാതെ നടത്തിയ കൃഷിയിൽ ലഭിച്ച നൂറുമേനി വിളവ് കുട്ടിക്കർഷ കർ ആഘോഷമായി വിളവെടുത്തു. ശീമചേമ്പ് ഉപയോഗിച്ചുള്ള വിവിധ വിഭവങ്ങൾ വരും ദിവസങ്ങളിൽ സ്കൂൾ ഉച്ചഭക്ഷണം കൂടുതൽ രുചികരവും പോഷക സമൃദ്ധവും ആക്കും.
എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി, വാർഡ് മെമ്പർ അഖിൽ അപ്പു ക്കുട്ടൻ, കൃഷി വകുപ്പ് അസിസ്റ്റന്റ് ഓഫീസർ അനൂപ് കരുണാകരൻ, സുജാതാ ദേവി തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.