കൂരാലി: എസ്.ബി.ഐ.ഇളങ്ങുളം ശാഖയുടെ പി.പി.റോഡിലെ കൂരാലിയിലെ എ.ടി.എം.തുടർച്ചയായി തകരാറിൽ. മറ്റ് ബാങ്കുകൾക്കൊന്നും എ.ടി.എം.ഇല്ലാത്ത പ്രദേശത്ത് ആൾക്കാരുടെ ഏക ആശ്രയം ഈ എ.ടി.എമ്മാണ്. ഇതുമൂലം വ്യാപാരി കളും നാട്ടുകാരും ദുരിതത്തിലാണ്. മിക്കപ്പോഴും മെഷീൻ തകരാറിലായതിനാൽ ഇപ്പോൾ എ.ടി.എം.അടച്ചിട്ടിരിക്കുകയാണ്.

ശബരിമല തീർഥാടകർക്കും പ്രയോജനപ്പെടുന്ന എ.ടി.എമ്മിന്റെ തകരാർ പരിഹരിക്കണമെന്ന് ആവശ്യമുയർന്നു. അഞ്ചുകി.മീ.ദൂരെ പൊൻകുന്നത്തോ പൈകയിലോ മാത്രമാണ് മറ്റ് എ.ടി.എം.കൗണ്ടറുകളുള്ളത്.