മുണ്ടക്കയം: കൊക്കയാർ പഞ്ചായത്തിലെ നാരകം പുഴ ചപ്പാത്തിന്റെ കൈവരികൾ പുതുക്കി പാലം ബലപ്പെടുത്തുന്നതിന് മൂന്ന് ലക്ഷം രൂപ വകയിരുത്തിയതായി  ഗ്രാമ പഞ്ചായത്ത് ഭരണസമിതി പത്ര സമ്മേളനത്തിൽ അറിയിച്ചു.

കാലവർഷക്കെടുതിയിൽ തകർന്ന പാലത്തിന്റെ കൈവരികൾ പുതുക്കി നിർമ്മിക്കുവാ ൻ പഞ്ചായത്ത് അലംഭാവം കാട്ടുന്നതായും സ്കൂൾ കുട്ടികളടക്കമുള്ളവർ ഭീതിയോടെ യാണ് ഇതുവഴി യാത്ര ചെയ്യുന്നതെന്നും കാട്ടി പ്രദേശവാസി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു.പഞ്ചായത്തിന്റെ അനാസ്ഥയക്കെതിരെ കോൺഗ്രസ് നേതൃത്വത്തിൽ വെ ളളിയാഴ്ച പാലത്തിൽ മനുഷ്യ കൈവരിയും പ്രതിഷേധ സമരവും സംഘടിപ്പിക്കുവാ നിരിക്കുന്നതിനിടെയാണ് പഞ്ചായത്തിന്റെ പ്രഖ്യാപനം ഉണ്ടായത്.
കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെട്ട  പഞ്ചായത്ത് കമ്മറ്റിയിലാണ് ഇതു സംബസിച്ച തീരു മാനമുണ്ടായതെന്നും ഇത് മറച്ചുവെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനാണ് കോൺഗ്ര സ് സമരരംഗത്തെത്തുന്നതെന്നും ഭരണകക്ഷിയംഗങ്ങൾ പറയുന്നു.നിർമ്മാണത്തിനുള്ള ടി.എസ്. ലഭിച്ചതായും ടെൻറർ നടപടികൾ പൂർത്തീകരിച്ചാലുടൻ നിർമ്മാണ പ്രവർ ത്തനങ്ങൾ ആരംഭിച്ച് ഫെബ്രുവരിയിൽ പൂർത്തീകരിക്കുമെന്നും പ്രസിഡന്റ് നെച്ചൂർ തങ്കപ്പൻ,വൈസ് പ്രസിഡന്റ് സുനിത റെജി, പഞ്ചായത്തംഗങ്ങളായ മാമച്ചൻ ലൂക്കോ സ്,പ്രീയ മോഹനൻ,രജനി സുഗുണൻ,ഇ.എം.ശാന്തമ്മ എന്നിവർ അറിയിച്ചു.