വ്യാജ സ്വർണ്ണം നല്കി ജൂവലറികളിൽ നിന്നും ഒർജിനൽ സ്വർണ്ണം വാങ്ങി തട്ടിപ്പു നട ത്തിവന്ന മുണ്ടക്കയം സ്വദേശികളായ അമ്മയും മകളും കൊട്ടാരക്കര പോലീസിന്റെ പിടിയിലായി.മുണ്ടക്കയം,പുത്തൻപുരയ്ക്കൽ വീട്ടിൽ,സൈനബ ബീവി (57) മകൾ അ ൻസൽന(38)എന്നിവരെയാണ് പിടികൂടിയത്.കൊട്ടാരക്കര മാർത്തോമ്മ ഗേൾസ് ഹൈ സ്ക്കൂളിന് സമീപമുള്ള അന്ന ഗോൾഡ് പാർക്കിൽ വച്ചാണ് സംഘത്തെ പിടികൂടിയത്. കൊല്ലം ജില്ലയിലെ 15 ൽപ്പരം ജൂവലറികളിൽ സംഘം തട്ടിപ്പു നടത്തിയതായി പോലീ സിനോട് സമ്മതിച്ചിട്ടുണ്ട്.

രണ്ടു വർഷമായി സംഘം കൊട്ടാരക്കര ഗാന്ധി മുക്കിൽ വാടകയ്ക്ക് താമസിച്ചു വരിക യാണ്.അൻസൽനയെ അനുവെന്നും ഇവരുടെ മാതാവ് സൈനബ ബീവിയെ സുനിതയെ ന്നുമാണ് അറിയപ്പെട്ടിരുന്നത്.അൻസൽനയുടെ ഭർത്താവ് മുണ്ടക്കയം സ്വദേശി സുരേഷ് സ്വർണ്ണപ്പണിക്കാരനാണ്.വാടക വീട്ടിൽ സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രവും പ്രവർത്തി ക്കുന്നുണ്ട്.ഇവർക്ക് പത്തു മാസം പ്രായമായ ഒരു പെൺകുഞ്ഞുമുണ്ട്.കുട്ടിയ്ക്ക് പേരി ടിലിന് ലഭിച്ച ചെറിയ വളകൾ ആറ്,ഏഴ് ഗ്രാം വീതമുള്ളതാക്കി വില്പനക്കെന്ന പേരി ൽ അമ്മയും മകളും കുട്ടിയുമായി എത്തിയ ശേഷം ജൂവലറിയിൽ ഇവർ നിർമ്മിച്ച ചെ റിയവളകൾ നല്കിയ ശേഷം മാലയടക്കമുള്ള മറ്റ് സ്വർണ്ണ ഭരണങ്ങൾ വാങ്ങും. പോരാ ത്തതിന്റെ വിലയുംനല്കും.ഇത്തരത്തിൽ നിരവധി കടകളിൽ തട്ടിപ്പു നടത്തി.

ചെമ്പും പിത്തളയും,സ്വർണ്ണവും ചേർത്ത് നിർമ്മിക്കുന്ന സ്വർണ്ണാഭരണങ്ങൾ പെട്ടന്ന് ജൂ വലറിക്കാർക്ക് തിരിച്ചറിയാൻ പറ്റാത്ത വിധം 15 ശതമാനം സ്വർണ്ണം കൂടി ചേർത്താണ് വള നിർമ്മിക്കുന്നത്.നിർമ്മിക്കുന്ന വളയിൽ 91.6 ക്വോളിറ്റിയും രേഖപ്പെടുത്തും.പ്രമു ഖ ജൂവലറികളിലാണ് തട്ടിപ്പു നടത്തിയിട്ടുള്ളത്.ഇതിൽ കൊല്ലത്തെ ഒരു ജൂവലറി തട്ടി പ്പു മനസിലാക്കി സംഘത്തെ പിടികൂടിയെങ്കിലും ഇവർക്ക് ഗിഫ്റ്റ് കിട്ടിയതാണെന്ന് അറിയിച്ചതിനെ തുടർന്ന് രക്ഷപ്പെടുകയായിരുന്നു. ആയൂർ, അഞ്ചൽ എന്നിവിടങ്ങളിൽ സംഘത്തെപ്പറ്റി സംശയം തോന്നിയതിനാൽ അൻസൽനയുടെ ഫോട്ടോ ജൂവലറി ഉടമക ളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഇട്ടതോടെയാണ് കൊട്ടാരക്കര ജൂവലറിയുടമ പോലീസി ന്റെ സഹായം തേടിയത്.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കൂടുതൽ വെളിപ്പെടുന്നത്.പ്ര തികളിൽ നിർമ്മാണം നടത്തിയ ആഭരണങ്ങൾ,ഇതിനായി ഉപയോഗിക്കുന്ന പിത്തളക മ്പി,ചെമ്പ് കമ്പി,വിവിധ ജൂവലറികളുടെ കവറുകൾ എന്നിവ പിടികൂടി.അറു മാസമാ യി 16 വിവിധ ജൂവലറികളിൽ നിന്നും രണ്ടു ലക്ഷത്തോളം രൂപയുടെ തട്ടിപ്പു നടത്തി യതായും കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.കൊട്ടാരക്കര ഡി.വൈ.എസ്.പി.എ.അശോകൻ.സി.ഐ.ബി.ഗോപകുമാർ, കൊട്ടാരക്കര എസ്.ഐ .സി.കെ. മനോജ്, ക്രൈം എസ്.ഐ. അരുൺ.’ അഡീഷണൽ എസ്.ഐ നസറുദ്ദീൻ, എ.എസ്.ഐ.രാധാകൃഷ്ണൻ ,ഡ്രൈവർ ജയൻ, ഡബ്ല്യൂ. സി.പി.ഒ.ദീപ്തി, ഷൈനി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.