കാഞ്ഞിരപ്പള്ളി കുന്നും ഭാഗം ഗവ സ്കൂളിൽ കിക്കോഫിന് കളമൊരുങ്ങുന്നു.സംസ്ഥാന സർക്കാർ സംസ്ഥാന കായിക യുവജന കാര്യാലയം വഴി നടപ്പാക്കുന്ന കിക്കോഫിലൂടെ 25 പെൺകുട്ടികൾക്ക് ഫുട്ബോളിൽ പരിശീലനം നൽകുവാനാണ് ലക്ഷ്യമിടുന്നത്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലന ഉപകര ണങ്ങൾ സൗജന്യമായി ലഭ്യമാക്കും. ടാതെ സൗജന്യ ഭക്ഷണവും നൽകും. പങ്കെടുക്കാ നാഗ്രഹിക്കുന്ന  കുട്ടികൾ www.sportskeralakickoff.org എന്ന വെബ് സൈറ്റിൽ പേര് രജി സ്റ്റർ ചെയ്യണം.
ഇത് കൂടാതെ സ്കൂളുകളിൽ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ഫോമും ഇതിനായി പ്രയോജനപ്പെടുത്താം. സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കാനായെത്തുന്നവർ ജനന സർട്ടി ഫിക്കറ്റിന്റെ കോപ്പിയും, രജിസ്ട്രേഷൻ നമ്പരും കരുതേണ്ടതാണ്.