സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച സ്ഥാപന മേധാവി ക്കുള്ള സംസ്ഥാന അവാർഡ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ് എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ സാബു പുല്ലാട്ടിന്. 25000രൂപയും പ്രശംസാ പത്രവും ഫലക വുമാണ് സമ്മാനമായി ലഭിക്കുക. വിദ്യാലയത്തിൽ മാതൃകാ പച്ചക്കറിത്തോട്ടം ഒരുക്കു കയും കുട്ടികളിൽ കൃഷി പ്രവർത്തനങ്ങളിൽ താല്പര്യം വർധിപ്പിക്കുവാൻ നടത്തിയ ശ്രമങ്ങളുമാണ് സാബു പുല്ലാട്ടിനെ അവാർഡിന് അർഹനാക്കിയത്.

ഒരു ഗ്രാമീണ പ്രൈമറി വിദ്യാലയത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടു തന്നെ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂൾ ഒട്ടേറെ നേട്ടങ്ങൾ കൊ യ്തു കൊണ്ടിരിക്കുന്നു. പാഠ്യ, പാഠ്യേതര മേഖലകളിലെ മികവുകൾക്ക് സംസ്ഥാന, ദേ ശീയ അംഗീകാരങ്ങൾ വിദ്യാലയത്തെ തേടിയെത്തുന്നു. കഴിഞ്ഞ വർഷവും വിദ്യാലയ ത്തിന് കൃഷി വകുപ്പിന്റെ സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.