കാഞ്ഞിരപ്പള്ളി : നാളുകളായി മുടങ്ങി കിടക്കുന്ന നാച്ചിക്കോളനി-കൊടുവന്താനം കുടി വെള്ളപദ്ധതിക്ക്‌ സഹായ ഹസ്തവുമായി പ്രവാസി കൂട്ടായ്മ.കാഞ്ഞിരപ്പള്ളി ഗ്ലോബൽ അസോസിയേഷൻ (കെ.ജി.എ ) ന്റെ നേതൃത്യത്തിലാണ് 15 എച്ച്‌.പി മോട്ടറും അനുബ ന്ധ സാമഗ്രഹികളുടേയും (1 ലക്ഷം രൂപ) സമർപ്പണം  നടത്തിയത്.

ചടങ്ങിൽ നാച്ചിക്കോ ളനി പള്ളി ഇമാം  കെ.ജി.എ പ്രതിനിധികളിൽ നിന്നും സാമഗ്രികൾ ഏറ്റുവാങ്ങി. 280 കു ടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്ന പദ്ധതി 3 മാസമായി മുടങി കിടക്കുകയായിരുന്നു. പദ്ധതി പുനരുദ്ധാരണത്തിന് മുൻകൈയെടുത്ത കെ.ജി.എ ഭാര വാഹികൾക്ക് സൊസൈറ്റി ഭാരവാഹികൾ നന്ദി അറിയിച്ചു .