sdr

കാഞ്ഞിരപ്പള്ളി: അപൂര്‍വ രോഗം പിടിപെട്ട എഴുവയസുള്ള എക മകളെ ചികിത്സി ക്കാന്‍ ഏറെ വിഷമിക്കുന്ന പിതാവിന്റെ വേദനയുള്‍കൊണ്ട് മുന്‍കാല സഹപാഠികള്‍ പുതിയ വാട്‌സ് അപ്പ് ഗ്രൂപ്പുണ്ടാക്കി ഒരു കൈത്താങ്ങായി. ചാമംപതാലില്‍ വാടകക്ക് താമസിക്കുന്ന ചിറക്കടവ് സ്വദേശി  മുള്ളന്‍കുഴിയില്‍  രാജേഷിനൊപ്പം 2005ല്‍ ചിറക്ക ടവ് സെന്റ് ഇഫ്രേംസ് ഹൈസ്‌കൂളില്‍ പത്ത്-ബി യില്‍ പഠിച്ച ഇരുപതോളം പേര്‍ക്ക് വാട്‌സ് അപ്പ് വഴി സന്ദേശം നല്‍കിയപ്പോഴാണ്  അമ്പത്തീരായിരം രൂപ ശേഖരിക്കാനാ യത്.

ചെറിയ ജോലികളില്‍ എര്‍പ്പെട്ടിരിക്കുന്ന ഇവര്‍ക്കൊപ്പം അന്നത്തെ ഹെഡ് മാസ്റ്റര്‍ സ്‌ക റിയാ ജോസഫിന്റെയും, ക്്‌ളാസ് ടീച്ചര്‍ ത്രസ്യാമ്മ ജോസഫിന്റെയും പിന്തുണയും സ ഹായവും ഉണ്ട്. ഇനിയും കുടുതല്‍ സഹപാഠികളും, അല്ലാത്തവരുടെയും നിര്‍ലോഭമാ യ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണിവര്‍. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകാ റുള്ള തലച്ചോറിന് തളര്‍വാതമാണ് രാഗേന്ദുവെന്ന ബാലികക്ക്. ഈ കുരുന്നിന്റെ ചി കില്‍സക്കായി ഇവരുടെ നേതൃത്വത്തില്‍  ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് പൊന്‍കുന്നം ശാഖയില്‍ മാതാവ് രമ്യാ കൃഷ്ണന്റെ പേരില്‍ അക്കൗണ്ട് തുറന്നു.341701000001594 അക്കൗണ്ട് നമ്പരും,  10ബിഎ0003417 – ഐ.എഫ്.എസ്.സി കോഡില്‍ സഹായം അയച്ചു നല്‍കിയാല്‍ ഒരു കുരുന്നിന്റെ ജീവന്‍ രക്ഷിക്കാനാവും. നേരില്‍ ബന്ധപ്പെടാന്‍ ഫോണ്‍: 7902972627.