കൂരാലി: കർഷകരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനുള്ള കൂരാലി നാട്ടുചന്തയിൽ ആ വേശത്തോടെയുള്ള ലേലം വിളിയിൽ വരിക്കച്ചക്കയ്ക്കു കിട്ടിയത് 1010 രൂപ. കർഷ കനായ ഉടുമ്പയ്ക്കൽ വിനോദ് വിൽപ്പനക്കെത്തിച്ച ചക്കയാണ് ലേലത്തിൽ താരമായി മാറിയത്.

വിവിധയിനം വാഴക്കുലകൾ, നാട്ടിൻപുറത്തെ പച്ചക്കറി, നടുതല ഇനങ്ങൾ, കോഴി, ആ ട്, താറാവ്, മുയൽ തുടങ്ങിയവയുമുണ്ടായിരുന്നു ലേലത്തിന്. എല്ലാ ചൊവ്വാഴ്ചയും ന ടത്തുന്ന ചന്തയിൽ വിളകൾ വിൽക്കാനുള്ള കർഷകരുടെയും വാങ്ങാനെത്തുന്നവരുടെ യും തിരക്കേറി. കർഷകർക്ക് ഇടനിലക്കാരില്ലാതെ വിളകൾക്ക് ഉയർന്ന വില ലഭ്യമാ ക്കാനാണ് കർഷക കൂട്ടായ്മയുടെ ലേലച്ചന്ത.