കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്തല കേരളോത്സവം – 2019 നവംബര്‍ 15,16,17 തീയതികളില്‍ ഗവ.എച്ച്.എസ്. കുന്നുംഭാഗം, എ.കെ.ജെ.എം. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ വെച്ച് നടക്കും.

നവംബര്‍ 15ാം തീയതി രാവിലെ 09 മണിക്ക് കാഞ്ഞിരപ്പള്ളി പേട്ടക്കവലയി ല്‍ നിന്ന് ആരംഭിക്കുന്ന സാംസ്‌ക്കാരിക ഘോഷയാത്രയ്ക്ക് ജില്ലാപഞ്ചായ ത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഘോഷയാത്രയില്‍ ഏഴ് പഞ്ചായത്തുകളില്‍ നിന്നും അംഗന്‍വാടി വര്‍ക്കര്‍ മാരും, മഹിളാപ്രധാന്‍ ഏജന്റുമാരും, കലാ-കായിക താരങ്ങളും പങ്കെടു ക്കുന്നതാണ്.

തുടര്‍ന്ന് കാഞ്ഞിരപ്പള്ളി മിനിസിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടത്തുന്ന ഉദ്ഘാടന ചടങ്ങില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ് അദ്ധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ കേരളോത്സവം 2019ന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്യും. ജില്ലാപഞ്ചായത്ത് അംഗങ്ങളായ കെ. രാജേഷ്,മാഗി ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചാ യത്ത് മെമ്പര്‍മാര്‍, ബ്ലോക്ക് മെമ്പര്‍മാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. തുടര്‍ന്ന് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാരുടെ കലാപരിപാടികള്‍ ഉണ്ടായിരിക്കും.

കേരളോത്സവത്തിന്റെ നടത്തിപ്പിനായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് സോഫി ജോസഫ് ചെയര്‍മാനായും, ബ്ലോക്ക് ഡെവലപ്‌മെ ന്റ് ഓഫീസര്‍ എന്‍. രാജേഷ് കണ്‍വീനറായും ആരോഗ്യ-സ്റ്റാന്‍ഡിംഗ് കമ്മി റ്റി ചെയര്‍മാനായ ലീലാമ്മ കുഞ്ഞുമോന്‍ വര്‍ക്കിംഗ് ചെയര്‍മാനായും, കലാ മത്സരങ്ങളുടെ ചെയര്‍മാനായി ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. അബ്ദുള്‍ കരീം, കായിക മത്സരങ്ങളുടെ ചെയര്‍മാനായി ജോളി മടുക്കക്കു ഴി എന്നിവരെയും തെരഞ്ഞെടുത്തു. പത്രസമ്മേളനത്തില്‍ വി.റ്റി. അയൂ ബ്ഖാന്‍പ്രകാശ് പള്ളിക്കൂടം, മറിയമ്മ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.