ഈ മാസം 22 മുൽ 24 വരെ തിയതികളിലായാണ് കാഞ്ഞിരപ്പള്ളിയിൽ കോട്ടയം ജില്ലാ കേരളോത്സവം നടക്കുക. ഈ വർഷത്തെ കേരളോത്സവത്തിന്റെ ജില്ലാ തല മത്സരങ്ങ ൾക്ക് കാഞ്ഞിരപ്പള്ളി ആതിഥ്യമരുളും.പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സം ഘാടക സമിതി രൂപികരിച്ച് പ്രവർത്തനം തുടങ്ങി.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ചെയർമാനായും ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ് വർ ക്കിംഗ് ചെയർമാനായുമായി രൂപീകരിച്ചിരിക്കുന്ന സംഘാടക സമിതിയിൽ ജനപ്രതി നിധികൾ, യുവജന സംഘടനാ പ്രതിനിധികൾ, കലാ-കായിക – സാംസ്കാരിക സംഘടന പ്രവർത്തകർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ അംഗങ്ങളാണ്.
ഈ മാസം .22,23,24 തീയതികളിലായാണ് കേരളോത്സവത്തിന്റെ ഭാഗമായുള്ള മത്സര ങ്ങൾ അരങ്ങേറുക.22 ന് 2 മണിക്ക് വർണ്ണാഭമായ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാവും. തുടർന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കേരളോത്സവം ഉദ്ഘാടനം ചെ യ്യും. കലാ-കായിക – സാംസ്കാരിക രംഗത്തെ പ്രഗൽഭർ ഉദ്ഘാടന സമ്മേളനത്തിൽ പ ങ്കെടുക്കും.24 ന് കലാ സന്ധ്യയോടെയാണ് കേരളോത്സവത്തിന് സമാപനമാവുക. ആന്റോ ആന്റെണി എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന യുവ ജനക്ഷേമ ബോർഡിന്റെയും, ജില്ലാ പഞ്ചായത്തിന്റെയും, ആഭിമുഖ്യത്തിൽ സംഘടിപ്പി ക്കുന്ന ജില്ലാതല കേരളോത്സവം പതിനാല് വർഷക്കാലങ്ങൾക്ക് ശേഷമാണ് കാഞ്ഞിരപ്പ ള്ളിയിലേയ്ക്കെത്തുന്നത്.
വിവിധ വേദികളിലായി നടക്കുന്ന കലാ-കായിക മത്സരങ്ങളിൽ പതിനൊന്ന് ബ്ലോക്ക് തല മത്സരങ്ങളിലെയും ഏഴ് മുനിസിപ്പൽ തല മത്സരങ്ങളിലെയും വിജയികളായ രണ്ടാ യിരത്തിലധികം കലാ-കായിക പ്രതിഭകൾ മാറ്റുരക്കും. കലാ-സാഹിത്യ വിഭാഗത്തിൽ അമ്പത്തിയൊൻപതും,അത്ലറ്റിക്സിൽ പതിമൂന്നും, ഗെയിംസിൽ പന്ത്രണ്ടും, നീന്തൽ വി ഭാഗത്തിൽ പത്തും ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. കാഞ്ഞിരപ്പള്ളി ഏ.കെ. ജെ.എം സ്കൂൾ, സെന്റ് മേരീസ് സ്കൂൾ, സെന്റ് ഡൊമിനിക് കോളജ് മൈതാനം, കുന്നുംഭാഗം ഗവ.സ്കൂൾ മൈതാനം എന്നിവയാണ് പ്രധാന വേദികൾ.