കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്‌കൂളില്‍വച്ചു നടന്ന ശിശുദിനാഘോഷ പരിപാടികള്‍ ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് റിജോ വാളാന്തറ യുടെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഷക്കീല നസീര്‍ ഉ ദ്ഘാടനം ചെയ്തു. വര്‍ണ്ണശഭളമായ ഘോഷയാത്രയില്‍ കിന്‍ഡര്‍ ഗാര്‍ട്ടനി ലെയും എല്‍.പി. വിഭാഗത്തിലെയും വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.

കുട്ടികളുടെ അവകാശത്തെപ്പറ്റിയും അവരുടെ സുരക്ഷിതത്വത്തെപ്പറ്റിയും റോസമ്മ ടീച്ചര്‍ കുട്ടികളെ ഓര്‍മ്മപ്പെടുത്തി. അദ്ധ്യാപകര്‍ വിദ്യാ ര്‍ത്ഥികള്‍ക്കുവേണ്ടി അവത രിപ്പിച്ച കലാവിരുന്ന് കുട്ടികള്‍ ഏറെ ആസ്വ ദിച്ചു. കുട്ടികള്‍ നടത്തുന്ന സ്‌കൂള്‍ അസം ബ്ലിയുടെ മാതൃകയിലാണ്  അദ്ധ്യാ പകര്‍ കുട്ടികളായി പരിപാടികള്‍ അവതരിപ്പിച്ചത്.