പള്ളിയ്ക്കത്തോട് ഇളംപള്ളി നെയ്യാട്ട്ശ്ശേരിയിൽ ആന ഇടഞ്ഞു. ആനയെ തളയ്ക്കാനാ യി ശ്രമം നടക്കുന്നു. നിരവധി വാഹനങ്ങൾ ഉൾപ്പെടെ ആന തകർത്തു. ഓട്ടേയും, ബൈ ക്കും വൈദ്യുതി പോസ്റ്റും തകർത്തു. തടി പിടിക്കാനായി കൊണ്ടുവരുമ്പോഴാണ് ആന ഇടഞ്ഞത്.വാഴൂർ ശാസ്താംകാവ് കല്ലൂത്താഴെ ശിവ സുന്ദർ എന്ന ആനയാണ് ഇടഞ്ഞ ത്.കോട്ടയം എലിഫെന്റെ സ്ക്വാഡിലെ സാബു ഐസക് രണ്ടു തവണ മയക്ക് വെടിവെ ച്ചെങ്കിലും കൊണ്ടില്ല. കാഞ്ഞിരപ്പള്ളിയിൽ നിന്നും ദേവസ്വം ബോർഡിലെ ബിനു ഗോപി നാഥ് സ്ഥലത്ത് എത്തി. ഓട്ടത്തിനിടെ ഒരു ഓട്ടോറിക്ഷാ ആന തകർത്തു പള്ളിക്കത്തോട്, പൊൻകുന്നം പോലിസ് സ്ഥലത്ത് എത്തി ആനയുടെ പിന്നാലെയുണ്ട്.