കാഞ്ഞിരപ്പള്ളി : കേരളം ഭരിക്കുന്നത് കര്‍ഷകരെ തെരുവിലിറക്കുന്ന സര്‍ക്കാരാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എന്‍. ജയരാജ് എം.എല്‍.എ. ഇടതുമുന്നണി സംസ്ഥാനത്ത് അധികാരത്തില്‍ വന്നശേഷം കോട്ടയം, ഇടുക്കി ജില്ലകളിലെ കര്‍ഷകരെ ദ്രോഹിക്കുന്ന  നടപടികളാണ് ഉണ്ടായതെന്നും തോട്ടം-പുരയിടം വിഷയത്തില്‍ പരിഹാരം കാണുംവരെ സമരപരിപാടികളുമായി കേരളാ കോണ്‍ഗ്രസ് (എം) മുന്നോട്ട് പോകുമെന്നും കേരളാ കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സിവില്‍സ്റ്റേഷന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. എന്‍. ജയരാജ്  എം.എല്‍.എ.

വര്‍ഷങ്ങളായി  തങ്ങളുടെ ഉടമസ്ഥതയിലും കൈവശത്തിലും ഉപയോഗത്തിലും  ഇരുന്ന പുരയിടം എന്ന ഇനമായി റവന്യൂ രേഖകളില്‍ ഉള്‍പ്പെട്ടിരുന്നതുമായ വസ്തുക്കള്‍ ഒരു ദിവസം തോട്ടം എന്ന ഇനമായി റവന്യൂ രേഖകളില്‍ ചേര്‍ക്കപ്പെട്ടതുമൂലം ദുരിതമനുഭവിക്കുന്ന  കര്‍ഷകരെയും ഭൂവുടമകളെയും അവഗണിക്കുന്ന സര്‍ക്കാരിന്‍റെ  കര്‍ഷകവിരുദ്ധ നിലപാടുകള്‍ തിരുത്തുംവരെ സമരം ചെയ്യുവാന്‍ കേരളാകോണ്‍ഗ്രസ് (എം) മുന്‍പന്തിയിലുണ്ടാവുമെന്ന് എന്‍.ജയരാജ് പറഞ്ഞു.

വസ്തുക്കള്‍ വില്‍ക്കുകയോ പുതിയ വീട് നിര്‍മ്മിക്കുവാനോ ലോണ്‍ എടുക്കുവാനോ സാധിക്കാതെ വരുന്നതുമൂലം ഭവനമില്ലാത്തതും, മക്കളുടെ വിവാഹം നടക്കാത്തതും, വിദ്യാഭ്യാസം മുടങ്ങിയതുമായ നാല്‍പതിനായിരത്തോളം ഭൂവുടമകള്‍ മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായിട്ടുണ്ട്.
ആധാരങ്ങളും മുന്നാധാരങ്ങളുമായി ഓഫീസുകള്‍ കയറിയിറങ്ങുന്ന കര്‍ഷകന്‍റെ കഷ്ടപ്പാടുകള്‍ ഗവണ്മെന്‍റ് കണ്ടില്ലെന്ന് നടിക്കുയാണ്. രേഖകളില്‍ പിശക് സംഭവിച്ചുവെന്നതും അത് തിരുത്തുന്നതാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും 2018 ഫെബ്രുവരിയില്‍ കെ.എം. മാണിയുടെ സബ്മിഷന് മറുപടിയായി റവന്യൂമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ഇക്കാലമത്രയും റവന്യൂവകുപ്പില്‍നിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മാത്രമല്ല കര്‍ഷകനെ ദുരിതത്തില്‍  നിന്നും ദുരിതത്തിലേക്ക് തള്ളിവിടുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ഭരണാധികാരികളുടെ കണ്ണ് തുറക്കുവാന്‍ കേരളാ കോണ്‍ഗ്രസ് (എം)  കളക്ടറേറ്റിലേക്കും തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്കും സമരങ്ങള്‍ ആരംഭിക്കുമെന്നും ജയരാജ് കൂട്ടിച്ചേര്‍ത്തു.
പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ. സാജന്‍ കുന്നത്ത് അദ്ധ്യക്ഷത വഹിച്ച ധര്‍ണ്ണ സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്‍റ് എ.എം. മാത്യു ആനിത്തോട്ടം, സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം ജോര്‍ജ്ജുകുട്ടി ആഗസ്തി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ജോര്‍ജ്ജ് വര്‍ഗീസ് പൊട്ടംകുളം, ഷാജി പാമ്പൂരി, എം.സി. ചാക്കോ മാവേലികുന്നേല്‍, സണ്ണിക്കുട്ടി അഴകമ്പ്രയില്‍, എന്‍.സി. ചാക്കോ നെടുംതുണ്ടത്തില്‍, മിനി സാവിയോ, യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്‍റ് സാജന്‍ തൊടുക, കെ.എസ്.സി. (എം) സംസ്ഥാനപ്രസിഡന്‍റ് അബേഷ് അലോഷ്യസ്, ജില്ലാസെക്രട്ടറി ബെന്നി അഞ്ചാനി, യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികളായ അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, ജോര്‍ഡിന്‍ കിഴക്കേത്തലയ്ക്കല്‍, ജോളി മടുക്കക്കുഴി, ശ്രീകാന്ത് എസ്. സാബു, മനോജ് മറ്റമുണ്ടയില്‍, സാബു കാലാപറമ്പില്‍, ജെയിംസ് പെരുമാകുന്നേല്‍, ലാല്‍ജി മാടത്താനികുന്നേല്‍, അജു പനയ്ക്കല്‍, ജിജോ കാവാലം, കെ.എസ്.സി.(എം) നിയോജകമണ്ഡലം പ്രസിഡന്‍റ്  തോമസ് ചെമ്മരപ്പള്ളില്‍, കെ.റ്റി.യു.സി. (എം) നിയോജകമണ്ഡലം പ്രസിഡന്‍റ് റെജി പോത്തന്‍, വനിതാ കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്‍റ്  ജോളി ഡോമിനിക് പാര്‍ട്ടി നിയോജകണ്ഡലം സെക്രട്ടറിമാരായ സോജന്‍ ആലക്കുളം, തോമസ് വെട്ടുവേലില്‍, തങ്കച്ചന്‍ കാരയ്ക്കാട്ട്, അഡ്വ. സാജന്‍ അഞ്ചനാട്ട്, നൈനാച്ചന്‍ വാണിയപ്പുരയ്ക്കല്‍, സെലിന്‍ സിജോ,  മണ്ഡലം പ്രസിഡന്‍റുമാരായ  സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട്, ഷാജി നല്ലേപ്പറമ്പില്‍, കെ.എസ്. ജോസഫ് കുറുക്കന്‍പറമ്പില്‍, ദേവസ്യാച്ചന്‍ വാണിയപ്പുര, ജോഷി മൂഴിയാങ്കല്‍, ചാര്‍ളി കോശി, ബിജോയ് മുണ്ടുപാലം, പി.ജെ. സെബാസ്റ്റ്യന്‍, ജെയിംസ് തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. കുരിശുങ്കല്‍ ജംഗ്ഷനില്‍നിന്നും ആരംഭിച്ച പ്രകടനത്തിനും ധര്‍ണ്ണയ്ക്കും ബിജി കല്ലങ്ങാട്ട്, ബെന്നി പുന്നത്താനം, ബിജു ചക്കാല, ഷാജി പുതിയാപറമ്പില്‍, ജോയിച്ചന്‍ കിഴക്കേത്തലയ്ക്കല്‍, തങ്കച്ചന്‍ വട്ടോത്ത്,  അനിയാച്ചന്‍ മൈലപ്ര, ബിനു തത്തക്കാട്ട്, എന്നിവര്‍ നേതൃത്വം നല്കി.