മുണ്ടക്കയം ഈസ്റ്റ്:    അധികാരികള്‍ കാട്ടുന്ന അവഗണയുടെ അരനൂറ്റാണ്ട് പിന്നിടുകയാണ് കൊക്കയാര്‍ പഞ്ചായത്തിലെ ഉറുമ്പിക്കരയെന്ന ഗ്രാമം. വൃക്ഷ ലതാതികളാലും പടുകൂറ്റന്‍ മലകളാലും പ്രകൃതി സൗന്ദര്യത്തിലും സമ്പല്‍ സമൃദ്ധിയാണ് ഉറുമ്പിക്കര. എന്നാല്‍ ഇവിടെ ജീവിക്കുന്ന 100 കുടുംബങ്ങളുടെ ഗതി പറഞ്ഞറിയിക്കുന്നതിലുമപ്പുറത്താണ്.

urumbikkara 1റോഡ്, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, ടെലഫോണ്‍ തുടങ്ങി ഇവരുടെ ആവശ്യങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കുട്ടിക്കലില്‍ നിന്നും വെംബ്ലി വഴി വടക്കേമല ഭാഗത്തൂടെ സഞ്ചരിച്ച് എട്ട് കിലോ മീറ്റര്‍ വന്‍കുഴികളും പാറകെട്ടുകളും നിറഞ്ഞ ദുര്‍ഗഡമായ പാതയിലൂടെ ജീപ്പോടിച്ച് വേണം ഇവര്‍ക്ക് വീടുകളിലെത്താന്‍. എന്നാല്‍ മാറിമാറി വരുന്ന ജനപ്രതിനിധികള്‍ ഇവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും അനുവദിച്ച ഫണ്ടുകളുമുണ്ടെങ്കില്‍ ഇന്ന് ഉറുമ്പിക്കര കേരളത്തിലെ അറിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാകുമെന്നതില്‍ സംശയമില്ല.

2 copyഎന്നാല്‍ അവഗണനയുടെ നടുവിലും തങ്ങളുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ കഴിയാത്തതിലും സ്വന്തം ജീവതത്തെ പഴിക്കുകയാണ് ഉറുമ്പിക്കരയിലെ നിവാസികള്‍. എംഎല്‍എ, എംപി എന്നിവരുടെ ഫണ്ടുകള്‍ പ്രസ്ഥാവനകളില്‍ മാത്രമാണ് എന്ന സത്യം ഈ നാട് തിരിച്ചറിഞ്ഞു. വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍ക്കുന്ന നേതാക്കന്മാരെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കാണാന്‍ പോലും കിട്ടില്ലെന്നാണ് ഇവരുടെ പരാതി. അധികാരികള്‍ ഫണ്ടുകള്‍ വാരിവാരി കൊടുക്കുമ്പോള്‍ ഇതൊക്കെ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന സത്യം ആരും മനസിലാക്കുന്നിലെന്ന യാഥാര്‍ത്യമാണ് ഉറുമ്പിക്കരയെന്ന കൊച്ചുഗ്രാമം നമ്മളെ പഠിപ്പിക്കുന്നത്.

4 copyവിദ്യഭ്യാസ മേഖലയില്‍ ഇന്ന് പുറം ലോകമറിയാത്ത സത്യങ്ങളാണ് ഇവിടെ ഒളിച്ചുകിടക്കുന്നത്. അറുപതിലധികം കുട്ടികളാണ് ഈ പ്രദേശത്തുനിന്നും പഠിക്കുന്നതിനായി കുറ്റിപ്ലാങ്ങാട്, ഏന്തയാര്‍, മുണ്ടക്കയം എന്നീ മേഖലകളിലെത്തുന്നത്. ആഴ്ച്ചയില്‍ 400 രൂപയോളം ചിലവഴിച്ചാല്‍ മാത്രമെ ഒരു കുട്ടിക്ക് സ്‌കൂളിലെത്താന്‍ സാധിക്കും.

അല്ലാത്തവര്‍ അഞ്ച് കിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിച്ചുവേണം കുറ്റിപ്ലാങ്ങാട് ഗവണ്‍മെന്റ് സ്‌കൂളിലെത്താന്‍. വനപാതയില്‍ മഴക്കാലമായതിനാല്‍ അട്ടകളുടെയും പാമ്പിന്റെ ശല്യവും രൂക്ഷമായതോടെ പത്തോളം വിദ്യാര്‍ത്ഥികളുടെ പഠിപ്പ് പാതിവഴിയല്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഇതിന് തെളിവാണ് കുട്ടപ്പന്റെ മകന്‍ ശ്രീക്കുട്ടന്‍ വനപാതയിലൂടെ കുറ്റിപ്ലാങ്ങാട്ട് സ്‌കൂളില്‍ പോകവെ മൂക്കില്‍ നിന്നും രക്ത സ്രാവമുണ്ടായി ചികിത്സയിലായത്.

7ഈ കുട്ടിക്ക് നല്ല ചികിത്സ ലഭിക്കുന്നതിന് കിലോ മീറ്ററുകളോളം സഞ്ചരിച്ച് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തെണ്ടിവന്നു. ഇക്കാരണങ്ങാല്‍ ചില കുടുംബങ്ങള്‍ ഉറുമ്പിക്കര വിട്ട് മറ്റ് നാടുകളിലേക്ക് പാലായനം ചെയ്തു കഴിഞ്ഞു. ആരോഗ്യ വകുപ്പ് ഉള്‍പ്പെടെയുള്ള യാതൊരും സര്‍ക്കാര്‍ സംവിധാനവും ഇവിടെ പ്രവര്‍ത്തിക്കുന്നില്ലെന്ന തെളിവാണ് ഇത്. ഏന്തയാറ്റില്‍ നിന്നും രാവിലെയും വൈകിട്ടും ജീപ്പ് മാര്‍ഗത്തിലാണ് കുട്ടികള്‍ സ്‌കൂളിലെത്തുന്നത്. വാഹന സൗകര്യ മില്ലാത്തതിനാല്‍ ഇന്നും ചില രോഗികള്‍ വീട്ടില്‍ കിടപ്പിലാണ്.

urumbikkara long viewഇടുക്കി പാക്കേജില്‍ ഉറുമ്പിക്കരയേയും ഉള്‍പ്പെടുത്തിയെങ്കിലും ചില രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ഉറുമ്പിക്കരയേയെ ഒഴിക്കാക്കിയത് ഈ നാടിന്റെ കടയ്ക്കല്‍ കത്തി വെക്കുന്നതായിരുന്നു. നാളുകളുടെ പ്രതീക്ഷയായിരുന്നു ഇവര്‍ക്ക് ഇടുക്കി പാക്കേറ്റ്. വരുന്ന തെരഞ്ഞെടുപ്പില്‍ മേഖലയിലെ നിവാസികള്‍ വോട്ടുകള്‍ ബഹിഷ്‌ക്കരിക്കുന്നതുള്‍പ്പെടെയുള്ള കടുത്ത തീരുമാനത്തിലെത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു.