കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് പ്രവർത്തിക്കുന്ന 110 Kv സബ് സ്റ്റേഷനിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് വൈദ്യുതി വിതരണം തടസപ്പെട്ടു.ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെയാണ് തീപിടുത്തമുണ്ടായത്.11. kv ലൈനിൽ നിന്ന് വൈദ്യുതി പ്രവഹിക്കുന്ന സി.റ്റി ചൂടായി ഓയിൽ ലീക്കായതാണ് തീപിടുത്തമുണ്ടാകാൻ കാരണം.കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. തീപിടുത്തത്തെ തുടർന്ന് ഒരു മണിക്കൂറോളം മേഖലയിൽ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു.