മണ്ഡല മകരവിളക്ക് ഉത്സവം കുറ്റമറ്റ രീതിയിൽ നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പു രോഗമിക്കുകയാണന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സെപ്റ്റംബറിൽ മുഖ്യമ ന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തന്നെ ശബരിമലയുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം ഒരുക്കങ്ങൾ ആരംഭിച്ചതായും അത് എത്രമാത്രം പൂർത്തിയാ ക്കിയെന്ന് മനസിലാക്കുവാനുമാണ് എരുമേലിയിൽ യോഗം ചേർന്നത് എന്നും അവലോ കന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. ജില്ലാ തലത്തിൽ തന്നെ നിരവധി യോഗങ്ങൾ ചേർന്ന് അവലോകനങ്ങൾ നടത്തിയിരുന്നതായും ഈ മാസം 15 ന് മുമ്പായി ഒരുക്കങ്ങൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
കാഞ്ഞിരപ്പള്ളി എരുമേലി റോഡിലെ പട്ടിമറ്റം റോഡ് നവംബർ 15ന് മുമ്പായി പൂർത്തി യാക്കുമെന്നും ശബരിമലയുമായി ബന്ധപ്പെട്ട റോഡുകൾ യുദ്ധകാലടിസ്ഥാനത്തിൽ അറ്റ കുറ്റപ്പണികൾ നടത്തുമെന്നും പറഞ്ഞ മന്ത്രി വ്യാപാരികൾ കച്ചവടക്കാർ കടകൾ ലേലം ചെയ്യാൻ തയാറായില്ലങ്കിൽ തീർത്ഥാടകർക്ക് കൺസ്യൂമർ ഫെഡ് വഴി ആവിശ്യ സാധ നങ്ങൾ എത്തിക്കുമെന്നും കൂട്ടിച്ചേർത്തു.
ഈ മാസം അഞ്ചിന് 5 സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി ചേർന്ന് അവലോകന യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ജില്ലാ കളക്ടർ പി.കെ സുധീർ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ദേവസ്യം ബോർഡ് അംഗങ്ങൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു