Background for a hot summer or heat wave, orange sky with with bright sun and thermometer

പകൽ പൊള്ളുന്ന ചൂടിൽ ചൂടിനൊപ്പം വൈദ്യുതി മുടക്കവും. പ്രഖ്യാപിത വൈദ്യുതി മുടക്കത്തിനു പിന്നാലെ അപ്രഖ്യാപിത വൈദ്യുതി മുടക്കം ജന ത്തെ വലയ്ക്കുകയാണ്..

കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഉച്ചകഴിഞ്ഞ് 2 മണിക്കു രേഖപ്പെടു ത്തിയത് 37 ഡിഗ്രി സെൽഷ്യസ് ചൂടാണ്. കുറഞ്ഞത് 27 ഡിഗ്രിയും. എന്നാൽ 37ഡിഗ്രി ചൂട് 42 ഡിഗ്രിയുടെ തോന്നലാണ് ഉളവാക്കിയതെന്ന് പ്രദേശവാസികൾ പറയുന്നു. 11 മുതൽ 4 വരെ ഇരുചക്രവാഹനക്കാർ ഉൾപ്പെടെ ഉള്ളവർ റോഡിൽ ഇറങ്ങാൻ മടിക്കു കയാണ്. ഓഫിസുകളിലും വിവിധ സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ പോലും കഴി യാത്ത വിധം ചൂടു കൂടി. അപ്പോഴാണ് കൂനിന്മേൽ കുരുവായി വൈദ്യുതി മുടക്കവും

മിക്കവാറും ഉണ്ടാകുന്ന വൈദ്യുതി മുടക്കം നാട്ടുകാരെ വലയ്ക്കുകയാണ്. മിക്കവാ റും ദിവസങ്ങളിൽ അറ്റകുറ്റപ്പണികളുടെ പേരിൽ രാവിലെ മുതൽ വൈകിട്ട് വരെ പ്രഖ്യാപിത വൈദ്യുതി മുടക്കം ഉണ്ടാകുന്നതു നാട്ടുകാരെ വലയ്ക്കുന്നുണ്ട്. ഇത് കൂടാ തെയാണ് അപ്രഖ്യാപിത വൈദ്യുതി മുടക്കം. പിന്നെ ഫോൺ പോലും വിളിച്ചാൽ കി ട്ടില്ലെന്നും നാട്ടുകാർ പരാതി പറയുന്നു. പകൽച്ചൂട് അസഹനീയമാണ്. ചൂടിനൊപ്പം വൈദ്യുതി മുടക്കവും കൂടിയാകുമ്പോൾ ദുരിതം ഇരട്ടിക്കുകയാണ്. ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം ഇതിനു നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.