കാഞ്ഞിരപ്പള്ളി: യുവജന വർഷ ആഘോഷത്തിനോടനുബന്ധിച്ച് വിജയപുരം രൂപതാ കെ.സി.വൈ.എംന്റെ നേതൃത്വത്തിൽ മെയ് 5ന് സെന്റ് ഡൊമിനിക്‌സ് കോളേജ് മൈതാ നത്ത് ഫുട്‌ബോൾ ടൂർണമെന്റ് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയി ച്ചു.

രാവിലെ 8ന് നടക്കുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്തംഗം കെ. രാജേഷ് ഉദ്ഘാട നം ചെയ്യും. കെ.സി.വൈ.എം രൂപതാ പ്രസിഡന്റ് തോമസ് കുര്യൻ അധ്യക്ഷത വഹി ക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് എബിൻ തോമസ്, രൂപതാ ജനറൽ സെക്രട്ടറി ജോസ് വർക്കി, വൈസ് പ്രസിഡന്റ് റെമിൻ രാജൻ സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങ ളായ വർഗ്ഗീസ് മൈക്കിൾ സോനാ സാബു, ഫാ. തോമസ് പഴവക്കാട്ടിൽ തുടങ്ങിയവർ പങ്കെടുക്കും.

രൂപതയിലെ 8 മേഖലകളിൽ നിന്നായി 20 ടീമുകൾ പങ്കെടുക്കും. രൂപതാ ഭാരവാഹിക ളായ ഫാ. ലിനോസ് ബിവേര, അമല പീറ്റർ, നിധിൻ മാത്യു,വിദ്യാ ജോസഫ്, സുബിൻ കെ സണ്ണി, ഡാനിയാ സി.സി ജയൻ, മേഖല പ്രസിഡന്റ് ബിനു ജോസഫ് എന്നിവർ നേതൃ ത്വം നൽകും. പത്ര സമ്മേളനത്തിൽ രൂപതാ പ്രസിഡന്റ് തോമസ് കുര്യൻ, ജോസ്  വർക്കി, റെമിൻ രാജൻ, വിദ്യാ ജോസഫ്, ബിനു ജോസഫ് പങ്കെടുത്തു.