വാഴൂര്‍: നൂതന കാര്‍ഷിക സാങ്കേതിക വിദ്യകള്‍ യഥാസമയം കര്‍ഷകരിലെത്തിക്കുന്നതി നായി കേന്ദ്ര,  സംസ്ഥാന സര്‍ക്കാരുകള്‍, ആത്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കിസാന്‍ കല്യാണ്‍ കാര്യശാല നവ്യാനുഭവമായി.കര്‍ഷക – ശാസ്ത്രജ്ഞ മുഖാമുഖം, കൃഷിയനുഭവങ്ങളുടെ പങ്കുവയ്ക്കല്‍, മികച്ച കര്‍ഷകര്‍, മികച്ച സേവനം കാഴ്ചവച്ച കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ആദരം, വിത്തുഗ്രാമം പദ്ധതി ഉദ്ഘാടനം എന്നിവ സംഘടിപ്പിച്ചു.

വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. എസ്. പുഷ്‌കലാദേവി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലന്‍നായര്‍ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരായ കെ.ജെ. കുര്യന്‍ കൊച്ചുപുരയ്ക്കല്‍, ജയിംസ് വെള്ളക്കട, വാഴൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബീന ജോര്‍ജ്, വാഴൂര്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം.ജെ. തോമസ്, ആത്മ വാഴൂര്‍ ബ്ലോക്ക് ബിടിഎം ഇ.എസ്. ശ്രീദേവി, എടിഎം ബിന്ദു സജികുമാര്‍ എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.

കിസാന്‍ കല്യാണ്‍ശാല, ആത്മ പദ്ധതി വിശദീകരണം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. ജയലളിത നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശശികല നായര്‍ മുഖ്യപ്രഭാഷണം നടത്തി.  കര്‍ഷക – ശാസ്ത്രജ്ഞ മുഖാമുഖം പരിപാടിക്ക് മുന്‍ ആത്മ പ്രൊജക്ട് ഡയറ ക്ടര്‍ കെ.ജെ. ഗീത നേതൃത്വം നല്‍കി.

കോട്ടയം കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ റ്റിസമ്മ തോമ സ്, വാഴൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബീന ജോര്‍ജ്, സാരംഗ് ചെയര്‍മാന്‍ കെ.എസ്. വിജയകുമാര്‍, വാഴൂര്‍ കൃഷി ഓഫീസര്‍ ഹാപ്പി മാത്യു, പഞ്ചായത്തംഗങ്ങ ളായ തോമസ് വെട്ടുവേലി, ഏലിക്കുട്ടി തോമസ്, ടി.ടി. ചെല്ലപ്പന്‍, ലൈസാമ്മ ആന്റണി, റംഷാദ് റഹ്മാന്‍, വാഴൂര്‍ കാര്‍ഷിക കര്‍മസേന പ്രസിഡന്റ് കെ.വി. ജ്ഞാനകുമാര്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേ ഴ്‌സണ്‍ സിന്ധുചന്ദ്രന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ എം.ജെ. തോമസ്, ടി.എ. ഷാനിദ, ശ്രീകുമാര്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.