കാഞ്ഞിരപ്പള്ളി:പൂതകുഴിയിൽ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐ യുടെയും കൊടികൾ നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിലാണ് പൂതക്കുഴി ഫാബീ സ് ഓഡിറ്റോറിയത്തിന് സമീപത്തെ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐ യുടെ യും കൊടിമരത്തിലെ കൊടികൾ കയറടക്കം സാമൂഹിക വിരുദ്ധർ അറുത്ത് മാറ്റിയത്.ഇതിനെതിരെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.ഐ ഷുക്കൂർ കാഞ്ഞിരപ്പള്ളി പോലീസ് പരാതി നൽകി. പാർട്ടിയുടെ കോടികൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബുധനാഴ്ച്ച വൈകുന്നേരം പ്രതിഷേധയോഗവും റാലിയും നടത്തി.