കറിക്കാട്ടൂര്‍: വിജയപുരം രൂപതാ കെ.സി.വൈ.എം മുണ്ടക്കയം മേഖലയുടെ പരി  സ്ഥിതി ദിനാചരണം ഞായറാഴ്ച സെന്റ് ജോസഫ്സ് പള്ളിയില്‍ ആചരിച്ചു. മണി മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിതാ ഷാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബിനു ജോസഫ് അധ്യക്ഷത വഹിച്ചു. വിജയപുരം രൂപത പ്രസിഡന്റ് തോമസ് കുര്യന്‍ മുഖ്യ പ്രഭാഷണം നടത്തി.

ഇടവക വികാരി ഫാ. ഐസക് പടിഞ്ഞാറേക്കുറ്റ് അനുഗ്രഹ പ്രഭാഷണം നടത്തി.  മേഖല ഡയറക്ടര്‍ ഫാ. ജോണ്‍ വിയാനി, ഏലിയാമ്മ സാം, കറിക്കാട്ടൂര്‍ യൂണിറ്റ് പ്രസിഡന്റ് ജസ്റ്റിന്‍ തോമസ്, ഡെനിയ സിസി ജയന്‍, സിജോ പൊടിമറ്റം, അഭിലാഷ് കറിക്കാട്ടൂര്‍, ഡയന ഹന്നാ ജയന്‍, വിദ്യാ ജോസഫ്, സോനാ സാബു, മെര്‍ലിന്‍ ജോസഫ്, നിതിന്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആധുനിക ഭക്ഷണ ശൈലിയും അപകട സാധ്യതയും എന്ന വിഷയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ സന്തോഷ് അറയ്ക്കല്‍ സെമിനാര്‍ നയിച്ചു. തുടര്‍ന്ന് വൃക്ഷത്തെ വിതരണവും നടത്തി.