പാറത്തോട്: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് എസ്.എസ്. എല്‍. സി, ഹയര്‍ സെക്കണ്ടറി, സി.ബി.എസ്.ഇ. പരീക്ഷകള്‍ ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നതവിജയം കൈവരിച്ച സ്‌കൂളുകള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന എം.എല്‍.എ. എക്‌സലന്‍സ് അവാര്‍ഡ് ജൂണ്‍ 24-ാം തീയതി 2 മണിക്ക് പാറത്തോട്-പൊടിമറ്റം സെന്റ് മേരീസ് പാരീഷ് ഹാളില്‍ വച്ച് വിതരണം ചെയ്യും.

ചടങ്ങില്‍ കെ.എസ്.ആര്‍.റ്റി.സി. മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി കജട മുഖ്യാതിഥിയായി പങ്കെടുക്കും. മണ്ഡലത്തിന്റെ പുറ ത്തുനിന്നുള്ള സ്‌കൂളുകളില്‍ പഠിച്ച് എ പ്ലസ് നേടിയ പൂഞ്ഞാര്‍ നിവാ സികളായ വിദ്യാര്‍ത്ഥികളും അവാര്‍ഡിനര്‍ഹരാണ്. അവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

ഇതോടൊപ്പം യൂണിവേഴ്‌സിറ്റി തലത്തിലും മറ്റ് സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകളിലും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും ആദരിക്കു ന്നു. കലാകായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ത്ഥികള്‍ ക്കും ആദരവ് നല്കുന്നതാണ്. പരിപാടിയെക്കുറിച്ച് കൂടുതല്‍ വിവര ങ്ങ ള്‍ക്ക് താഴെ കാണുന്ന നമ്പരില്‍ ബന്ധപ്പെടുക.

PHONE>>> 9961045076, 9747432611