പട്ടാപകല്‍ പെണ്‍കുട്ടിയുടെ കയ്യില്‍ കയറി പിടിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പിടിച്ച കൈ തട്ടി മാറ്റി വലതു വച്ച് ഇടത്തമര്‍ന്ന് നെഞ്ചിലിടിച്ച് നിലം പതിപ്പി ച്ചു. സംഭവം അരങ്ങേറിയത് മുക്കൂട്ടുതറ ടൗണില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരാട്ടെ മാസ്റ്റര്‍ കെ.ജെ ജോസഫിന്‍െ ശിഷ്യയായ സാന്ദ്രാ മരിയാ ബോബിനാണ് എതിരാളിയെ മലര്‍ത്തിയടിച്ച പെണ്‍കരുത്തിന്റെ ഉടമ.നേര്‍കാഴ്ച കണ്ടുനിന്നവരെ ശരിക്കും പരിശ്രമത്തിലാക്കിയെങ്കിലും പിന്നീടാണ് കഥ തെളിഞ്ഞത്. പെണ്‍കുട്ടികള്‍ക്ക് നേരെ വര്‍ദ്ദിച്ചു വരുന്ന അക്രമം തടയുവാന്‍ സ്വയം ശക്തരാകുക എന്ന സന്ദേശം വിളിച്ചോതി കാഞ്ഞിരപ്പള്ളി റിപ്പോര്‍ട്ടേഴ്‌സ് ഒരുക്കിയ ഫ്‌ളാഷ് മോബായിരുന്നു ടൗണില്‍ അരങ്ങേറിയത്. ഇനി കഥ നേരിട്ട് കാണാം.