ചാരായം പിടിക്കാൻ സപ്ലൈ ഓഫിസറുടെ ജീപ്പ് പരിശോധിച്ചത് ജമാഅത്ത് പ്രസിഡൻറ്റി ൻറ്റെ വീട്ടുമുറ്റത്ത്  : എക്സൈസ് ഓഫീസിൽ വാക്കേറ്റവും കയ്യാങ്കളിയും.

എരുമേലി : വാറ്റുചാരായം കടത്തുന്നെന്ന സന്ദേശത്തെ തുടർന്ന് എക്സൈസ് സംഘം പി ന്തുടർന്നത് താലൂക്ക് സപ്ലൈ ഓഫീസർ സഞ്ചരിച്ച ഔദ്യോഗിക വാഹനത്തെ. ജമാഅത്ത് പ്രസിഡൻറ്റായ പഞ്ചായത്തംഗത്തിൻറ്റെ വീട്ടിലേക്ക് സപ്ലൈ ഓഫീസർ ഇറങ്ങിയ ഉടനെ വാഹനവും വീടും സംഘം പരിശോധിച്ചു. സംഭവത്തെ ചൊല്ലി എക്സൈസ് ഓഫിസിൽ വാക്കേറ്റവും കയ്യാങ്കളിയും. ഇന്നലെ എരുമേലിയിലാഢ് സംഭവം.

എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് കമ്മറ്റി പ്രസിഡൻറ്റും എലിവാലിക്കര വാർഡംഗ വുമായ പി എ ഇർഷാദിൻറ്റെ എരുമേലിയിലെ വീടിൻറ്റെ മുറ്റത്ത് പാർക്ക് ചെയ്തിരു ന്ന വാഹനമാണ് എക്സൈസ് പരിശോധിച്ചത്. കാഞ്ഞിരപ്പളളി താലൂക്ക് സപ്ലൈ ഓഫീ സർ സഞ്ചരിച്ച ജീപ്പ് ആയിരുന്നു ഇത്. വാഹനത്തിലിരുന്ന് മദ്യപാനം നടത്തിയ ലക്ഷണ ങ്ങളല്ലാതെ അനധികൃത മദ്യമോ ചാരായമോ കണ്ടെത്തിയില്ലെന്ന് പരിശോധനക്ക് നേതൃ ത്വം നൽകിയ എക്സൈസ് എരുമേലി റേഞ്ച് ഇൻസ്പെക്ടർ ജെ എസ് ബിനു പറയുന്നു.

എന്നാൽ വാഹനത്തിൽ മദ്യപിച്ചതിൻറ്റെ തെളിവുകളുണ്ടെന്നുളളത് പച്ചക്കളളമാണെ ന്നും ഒരു റേഷൻ കട സസ്പെൻഡ് ചെയ്തതിലെ വിരോധം മൂലം എക്സൈസിനെ ചിലർ  സ്വാധീനിച്ച് പരിശോധന നടത്തിയതാണെന്നും സപ്ലൈ വിഭാഗം ഉദ്യോഗസ്ഥർ ആരോപിച്ചു. പരിശോധന സമയത്ത് വാർഡിൽ കോൺക്രീറ്റിംഗ് പണികൾ നടക്കുന്നിട ത്തായിരുന്ന പി എ ഇർഷാദ് സംഭവമറിഞ്ഞ് എക്സൈസിൻറ്റെ എരുമേലിയിലെ റെയി ഞ്ച് ഓഫീസിൽ എത്തിയപ്പോഴാണ് വാക്കേറ്റമായത്. ജമാഅത്ത് പ്രസിഡൻറ്റായ തൻറ്റെ വീട്ടിൽ റെയ്ഡ് നടത്തിയത് അനുമതിയില്ലാതെയും നിയമം ലംഘിച്ചുമാണെന്നും വീട്ടിലെ സ്ത്രീകളെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും ഇർഷാദ് പറഞ്ഞു.

രഹസ്യ വിവരം കിട്ടി വാഹനം പിന്തുടർന്നെത്തിയപ്പോൾ വാഹനം പെട്ടന്ന് ഒരു വീടിൻ റ്റെ മുറ്റത്തേക്ക് കയറ്റിയത് മൂലമാണ് ആ വീടും പരിശോധിക്കേണ്ടി വന്നതെന്ന് ഇൻസ്പെക്ടർ അറിയിച്ചു. തുടർന്ന് വാഗ്വാദം മുറുകിയതോടെ ഇൻസ്പെക്ടർകയ്യേറ്റം ചെയ്യുകയായിരുന്നെന്ന് പി എ ഇർഷാദ് പറയുന്നു. സംഭവത്തിൽ സിപിഎം മുക്കൂട്ടു തറ ലോക്കൽ കമ്മറ്റി പ്രതിഷേധിച്ചു. എക്സൈസ് ഇൻസ്പെക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഏരിയാ കമ്മറ്റിയംഗം കെ സി ജോർജുകുട്ടി, ലോക്കൽ സെക്കട്ടറി എം വി ഗിരീഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.