കണമല സർവീസ് സഹകരണ ബാങ്ക് എരുത്വാപ്പുഴ നവജ്യോതി ഫാർമേഴ്സ് ക്ലബുമായി ചേർന്ന് നടത്തിയ മൂന്നേക്കർ തരിശുഭൂമി കൃഷിയിലെ കപ്പയുടെ വിളവെടുപ്പ് നടന്നു. ഇതോടനുബന്ധിച്ചു കൃഷിയിടത്തിൽ നടന്ന ചടങ്ങ് എരുമേലി പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ ജോർജ് കുട്ടി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് അഡ്വ. ബിനോയ്‌ ജോസ്,  ബാങ്ക് ഭരണ സമിതി അംഗങ്ങളായ എ.ജെ. ചാക്കോ, പി.എ. ചാക്കോ, ധർമകീർത്തി, സിബി കൊറ്റനെല്ലൂർ, ബാങ്ക് സെക്രട്ടറി താരാ ബിനോ, കൃഷി അസിസ്റ്റന്‍റ് ഓഫീസർ നെജി പി.എ., ക്ലബ്ബ് പ്രസിഡന്‍റ് ബിനോയി ആലഞ്ചേരിൽ, ബിജു, ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.  3000 മൂടു കപ്പയിൽ നിന്നു കുറഞ്ഞത് 15,000 കിലോയോളം പച്ചക്കപ്പയാണ് ലഭിച്ചത്.