ചൂട് കൂടിയതോടെ കപ്പ തണ്ടിന് തൊപ്പി ഒരുക്കി കപ്പ കര്‍ഷകര്‍. നടുന്ന കപ്പത്തണ്ടിന് കടലസുകൊണ്ട് കുമ്പിള്‍ ഉണ്ടാക്കി തണ്ടിന് സുരക്ഷ ഒരുക്കിയിരിക്കുകയാണ് ഉരുളികു ന്നത്തെ കൃഷിയിടത്തില്‍.

ഓരോ കൂമ്പലിന് മുകളിലും കടലാസ് കുമ്പിള്‍ നിരന്നതോടെ കൃഷിയിട കാഴ്ച വേറി ട്ടതാകുകയാണ്. കടുത്ത ചൂടില്‍ മുറിച്ചുവച്ച കപ്പ തണ്ട് ഉണങ്ങാതിരിക്കാണ് കുമ്പിള്‍ എന്ന് കര്‍ഷകര്‍.