കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്റെ 201718 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടു ത്തി നേത്ര-ദന്ത പരിശോധന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യമായി ഗുണനിലവാ രമുള്ള കണ്ണടകള്‍ വിതരണം ചെയ്യും. അതിലൂടെ ‘കാഞ്ഞിരപ്പള്ളിയെ കണ്ണടയണിയി ക്കും’ എന്ന പദ്ധതി വിജയകരമായി നടപ്പിലാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അഭിപ്രായപ്പെട്ടു. 
കാഞ്ഞിരപ്പള്ളിയില്‍ നടന്ന നേത്ര-ദന്ത രോഗ നിര്‍ണ്ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസമ്മ ആഗസ്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സോഫി ജോസഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. വിനോദ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.വി. ജോയി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എം. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.