കാഞ്ഞിരപ്പള്ളി :പഞ്ചായത്ത് എട്ടാം വാര്‍ഡില്‍പെട്ട പാറക്കടവ് പേട്ട സ്‌കൂള്‍ പടി റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാറക്കടവ് ഭാഗത്തെ റോഡ് വീതികൂട്ടി.പഞ്ചായത്തിലെ ഏറ്റവും ജനവാസമേറിയ കൊടുവന്താനം, പത്തേക്കര്‍, പാറ ക്കടവ്, പേട്ടസ്‌കൂള്‍ ഭാഗത്തേക്ക് ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോ കുന്നത്. 
റോഡിന്റെ വീതികൂട്ടിയത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകും.റോഡിന്റെ ഇടുങ്ങിയ ഭാഗം വീതികൂട്ടാന്‍ വാര്‍ഡ് മെമ്പര്‍ എം എ റിബിന്‍ഷായും പ്രദേശവാസികളായ പി കെ ജലാല്‍, പ്രൊഫ റഷീദ് കല്ലുങ്കല്‍, എം എ ശശീന്ദ്രന്‍, ഇക്ബാല്‍ ഇല്ലത്തുപറമ്പില്‍, സ്ഥല മുടമ സിറാജ് വയലുങ്കലിനെ സമീപിക്കുകയായിരുന്നു. സ്ഥലമുടമ സമ്മതം അറിയിച്ച തോടെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ശ്രമധാനമായി റോഡിനു വീതികൂട്ടിയത്.

ബ്ലോക്ക് പഞ്ചായത്ത് അംഗം പി എ ഷെമീറും വാര്‍ഡ് അംഗം എം എ റിബിന്‍ഷായും ചേര്‍ന്ന് ശ്രമധാന പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്തു. പ്രൊഫ റഷീദ് കല്ലുങ്കല്‍ അധ്യക്ഷനായി. പഞ്ചായത്ത് അംഗം സുബിന്‍ സലീം, റിയാസ് കാള്‍ടെക്‌സ്, എം എ ശശീന്ദ്രന്‍, പി എ ഷെരീഫ്, ഇക്ബാല്‍ ഇല്ലത്തുപറമ്പില്‍, വി പി ഷിഹാബുദീന്‍, കെ കെ സതീഷ്, ഹാരിസ് പി എസ്, അന്‍സാരി എ എച്,ഷിജു അമീന മെറ്റല്‍സ്, ഷാജി തേനംമാക്കല്‍,സിറാജ് കല്ലുങ്കല്‍,സലേഷ്, സജിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് വീതി കൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നത്.