പട്ടികജാതി കുടുംബത്തിന് വീട് വയ്ക്കാന്‍ വഴി സൗകര്യമില്ലാത്ത ഭൂമിവാങ്ങി നല്‍കി യതുമായി ബന്ധപ്പെട്ട് പാറത്തോട് പഞ്ചായത്ത് കമ്മറ്റിയില്‍ ഒച്ചപ്പാടും ബഹളവും. വേങ്ങത്താനം സ്വദേശിയായ ശശിയുടെ പരാതി ചര്‍ച്ചയെക്കടുത്തപ്പോഴായിരുന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ഇതിനെ ചൊല്ലി ബഹളം ഉണ്ടായത്.

സ്വന്തമായി ഭൂമിയുണ്ടായിട്ടും കാലങ്ങളായി വാടക വീട്ടില്‍ ജീവിക്കേണ്ടി വരുന്ന ഗതി കേടിനെതിരെ പല തവണ വേങ്ങത്താനം സ്വദേശിയായ ശശി പാറത്തോട് പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്നാണ് വ്യാഴാഴ്ച ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റി വിഷയം പരിഗണനയ്ക്കായി എടുത്തത്. തന്റെ ദുരിതം കമ്മറ്റി മുമ്പാകെ വിവരിക്കാന്‍ ശശിയും ഭാര്യയും കുടുംബസമ്മേതം പഞ്ചായത്തിലെത്തിയത്.പട്ടികജാതി വിഭാഗത്തില്‍ പെട്ട വേങ്ങത്താനം പുളിയാനിക്കുന്നേല്‍ ശശിയ്ക്ക് വീട് വയ്ക്കാന്‍ രണ്ടായിരത്തി പതിമൂ ന്നിലാണ് പഞ്ചായത്ത് ഭൂമി വാങ്ങി നല്‍കിയത്.

അന്നത്തെ പഞ്ചായത്ത് മെമ്പറായിരുന്ന കെ.പി സുജീലന്‍ ഇടനില നിന്നായിരുന്നു വീട് നിര്‍മ്മാണത്തിനായി ഭൂമി വാങ്ങിയത്. സ്ഥലത്തിന്റെ ഇടപാടുകള്‍ എല്ലാം പൂര്‍ത്തിയാ യ ശേഷമാണ് ഇങ്ങോട്ടേയ്ക്ക് വഴി സൗകര്യം ലഭിക്കില്ലന്ന കാര്യം മനസിലാക്കിയതെന്ന് ശശി പഞ്ചായത്ത് കമ്മറ്റിയില്‍ പറഞ്ഞു. പഞ്ചായത്തു മെമ്പറും സ്ഥലമുടമയും സമ്മര്‍ദ്ദം ചെലുത്തിയാണ് തന്നെക്കൊണ്ട് സ്ഥലം വാങ്ങിപ്പിച്ചതെന്നായിരുന്നു ശശിയുടെ ആരോപ ണം.നിലവിലെ ഭൂമിയിലേയ്ക്ക് വഴി ലഭിക്കുകയോ, പകരം ഭൂമി ലഭ്യമാക്കുകയോ ചെയ്യ ണം എന്നതായിരുന്നു ഇയാളുടെ ആവശ്യം. ഇതോടെ വഴിയില്ലാത്ത ഭൂമി വാങ്ങി നല്കി ശശിയെ കബളിപ്പിക്കുകയായിരുന്നുവെന്ന ആരോപണവുമായി ഇടതു പക്ഷ അംഗങ്ങള്‍ പ്രതിക്ഷേധവുമായി എഴുന്നേറ്റു.കമ്മീഷന്‍ കൈപറ്റിയ പഞ്ചായത്തംഗത്തിന്റെ നിലപാട് ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലന്നും ഇവര്‍ ആക്ഷേപം ഉന്നയിച്ചു.ശശിയുടെ പരാതിക്ക് പിന്നില്‍ ഇടതുപക്ഷ അംഗങ്ങളാണന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയ ജേക്കബ്ബ് പറഞ്ഞതും ഒച്ചപ്പാടിന് ഇടയാക്കി.

എന്നാല്‍ ശശിയുടെ പൂര്‍ണ സമ്മതത്തോടെ തന്നെയാണ് ഭൂമി വാങ്ങിയത് എന്നായിരുന്നു പഞ്ചായത്ത് മെമ്പറായിരുന്ന കെ.പി സുജീലന്റെ നിലപാട്.ശശിയുടെ ഭൂമിയിലേക്ക് വഴി സൗകര്യം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം നല്‍കിയ ആളെ ഈ മാസം പന്ത്രണ്ടിന് പഞ്ചായത്തിലേക്ക് വിളിച്ച് വരുത്തുവാനും തുടര്‍ന്ന് തീരുമാനമായി.