കോരുത്തോട് പഞ്ചായത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയും ഉരുൾ പൊ ട്ടലും ഉണ്ടായ സാഹചര്യത്തിൽ പതിനൊന്നാം വാർഡിൽ കോസടി സ്കൂൾ ഭാഗത്തെ 8 കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. ശനിയാ ഴ്ച രാത്രിയിലും ശക്തമായ മഴ പെയ്ത സാഹചര്യത്തിൽ ക്യാമ്പ് തുടരുകയാണ്. പഞ്ചാ യത്ത്, റവന്യൂ, ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആണ് ക്യാമ്പ് പ്രവർത്തിക്കുന്ന ത്. ആകെ 29 പേരാണ് ക്യാമ്പിൽ ഉള്ളത്.ഇതിൽ 15 പുരുഷന്മാരും 14 സ്ത്രീകളും ആണ്.
ആകെ കുട്ടികളുടെ എണ്ണം 6. കോവിഡിന്റെ  പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അണു നശീകരണം നടത്തുകയും ആവശ്യമായ മാസ്കുകൾ, സാനിറ്റൈസർ വിതരണം നടത്തുക യും ചെയ്തു. ആവശ്യമായ ഗ്യാസ് സിലിണ്ടർ സിവിൽ സപ്ലൈസ് വകുപ്പ് ലഭ്യമാക്കും.
ആർ ഡി ഒ, തഹസിൽദാർ,വില്ലേജ് ഓഫീസർ , പഞ്ചായത്ത് പ്രസിഡന്റ് കെ ബി രാജൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. നോഡൽ ഓഫീസറായി ഡെപ്യൂട്ടി തഹസിൽദാർ  ബിന്ദു മോൾ ചാർജ് വഹിക്കുന്നു.