പദ്ധതി നിര്വ്വ്ഹണത്തില്‍ സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 15-ാം സ്ഥാനവും ജില്ലയില്‍ 3-ാം സ്ഥാനവും നേടി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് മാതൃകാപരമായ പ്രവര്ത്തനങ്ങളാണ് കാഴ്ച വെയ്ക്കുന്നത് എന്ന് എം .എല്‍.എ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍.  അതിദാരിദ്ര്യ പട്ടിക പൂര്ത്തിയാക്കലും അവ രുടെ അവകാശരേഖകളും മറ്റു അടിസ്ഥാന സൌകര്യങ്ങളും ഏര്പ്പെടുത്തിയ സം സ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞിരപ്പളളിയാണെന്നും ഇതിനായി അത്യ ദ്ധ്വാനം ചെയ്ത ഭരണസമിതിയേയും ജീവനക്കാരേയും പ്രത്യേകം എംഎല്‍എ അഭിനന്ദ യിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ 100%  പദ്ധതി തുക വിനിയോഗിച്ച നിര്വ്വഹണ ഉദ്യോഗസഥരെ എം.എല്‍. എ. ഉപഹാ രം നല്കി ആദരിച്ചു. തുടര്ന്ന്  ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ച വനിത ഹാളി ന്റെ് ഉല്ഘാടനം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്വ്വഹിച്ചു. തുടര്ന്ന് നടന്ന യോഗത്തി ല്‍ വൈസ് പ്രസിഡന്റ്ര അഞ്ജലി ജേക്കബ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ റ്റി.എസ്. കൃഷ്ണകുമാര്‍, ജയശ്രീ ഗോപിദാസ്, വിമലാ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കകുഴി, അഡ്വ. സാജന്‍ കുന്നത്ത്, ഷക്കീലാ നസീര്‍, പി.കെ. പ്രദീപ്,, രത്നമ്മ രവീന്ദ്രന്‍, ജോഷി മംഗലത്ത്, ജൂബി അഷ്റഫ്,  മാഗി ജോസഫ് , ബി.ഡി.ഒ.. ഫൈസല്‍ എസ്., ജോയിന്റ് ബി.ഡി.ഒ. സിയാദ് റ്റി.ഇ., അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സബിത എസ്. വാലുങ്കല്‍, പ്ലാന്‍ കോര്ഡി്നേറ്റര്‍ സുബി വി.എസ്., തുടങ്ങിയവര്‍ സംസാരിച്ചു.