കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം ശുചീകരിച്ച് ഡിവൈ എഫ്ഐ യൂത്ത് ബ്രിഗേഡ്സ്. ഡിവൈഎഫ്ഐ വാഴൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വ ത്തിലായിരുന്നു ശുചീകരണം. 25ന് നടക്കുന്ന കെട്ടിട ഉദ്ഘാടനത്തിന് മുന്നോടിയായി ട്ടാണ് ശുചീകരണം നടത്തിയത്. ബ്ലോക്ക് കമ്മിറ്റിയ്ക്ക് കീഴിലെ വിവിധ മേഖലാ ക മ്മിറ്റികളിൽ നിന്നായി 60 യൂത്ത് ബ്രിഗേഡ്സ്മാർ ചേർന്നാണ് ശുചീകരിച്ചത്. ബ്ലോക്ക് പ്രസിഡന്‍റ് എസ്. ദീപു, സെക്രട്ടറി ബി. ഗൗതം, ട്രഷറർ ശ്രീകാന്ത് പി. തങ്കച്ചൻ, പി.എ സ്. ശ്രീജിത്ത്, ജസ്റ്റിൻ റെജി, റോബിൻ, ജെറിൻ തുടങ്ങിയവർ നേതൃത്വം നൽകി.