കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരുടേയും, ജീവനക്കാരു ടേയും, മറ്റ് സുമനസുകളുടേയും, ജീവനക്കാരുടേയും സഹായത്താല്‍ ശേഖരിച്ച 750 kg അരി, 1500 കുപ്പിവെള്ളം, 50 kg ഏത്തപ്പഴം, 50 kg വറുത്ത റവ, 300 പാക്കറ്റ് ബിസ്‌ക്കറ്റ് എന്നീ ഭക്ഷ്യസാധനങ്ങള്‍ കോട്ടയം ജില്ലാകള ക്ടര്‍ ബി.എസ്. തിരുമേനി മുഖാന്തിരം പ്രളയദുരിത മനുഭവിക്കുന്ന വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ക്ക് വിതരണം നടത്തി. കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ മേഖല കളിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകള്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനവും നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ അഡ്വ. പി.എ. ഷെമീര്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. അബ്ദുള്‍കരിം, വി.റ്റി. അയൂബ്ഖാന്‍, സോഫി ജോസഫ്, മറിയമ്മ ടീച്ചര്‍, പ്രകാശ് പള്ളിക്കൂടം, ജെയിംസ് പി. സൈമണ്‍, ശുഭേഷ് സുധാകരന്‍, അന്നമ്മ ജോസഫ്, പി.ജി. വസന്തകുമാരി, അജിതാ രതീഷ്, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എന്‍. രാജേഷ്, ജോയിന്റ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എസ്. പ്രദീപ്, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷാജി ജേക്കബ്, ഹെഡ് ക്ലര്‍ക്ക് കെ.എസ്. ബാബു, ഓഫീസ് അറ്റന്‍ഡര്‍ പ്രശാന്ത് കെ.എസ്. തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.