പാറത്തോട് ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ നേതൃത്വത്തിൽ മത്സ്യ ക്ലബ് രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത്  പ്രസിഡന്‍റ് ഡയസ് കോക്കാട് അദ്ധ്യക്ഷനായി. ക്ലബ്ബിന്‍റെ പ്രസിഡന്‍റായി സൈമൺ ജോർജ് ഇല്ലിക്കലിനേയും ,സെക്രട്ടറിയായി  സിബി എം ജോർജ് നാടുവിലേതറയില നേയും , കമ്മിറ്റി അംഗങ്ങളായി എം.ജെ തോമസ് മഞ്ഞനാനിക്കൽ ,സാംസൺ ഇടക്കാട്ട് , ജോബി റ്റി എം താന്നിക്കപ്പാറ ,റ്റോമികുട്ടി കുര്യൻ കൊല്ലംപറമ്പിൽ , ഹാജി അബ്ദുള്‍സലാം  പാറയ്ക്കൽ എന്നിവരേയും തിരഞ്ഞെടുത്തു.

യോഗത്തിൽ വച്ച് ജില്ലാ മത്സ്യ കർഷക ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ മികച്ച പടുതാക്കുളം വഴി മത്സ്യ കൃഷിക്കാരനായി തെരഞ്ഞെടുത്ത  സൈമൺ ജോർജ് ഇല്ലിക്കലിനെ പ്രസിഡന്‍റ്  ഡയസ് കോക്കാട്ട് പൊന്നാട അണിയിച്ച് ആദരിച്ചു.യോഗത്തിൽ വൈസ് പ്രസിഡന്റ് സിന്ധു മോഹനൻ, ചെയര്‍മാന്‍മാരായ  ജോണിക്കുട്ടി മഠത്തിനകം,  ഷേര്‍ലി വര്‍ഗ്ഗീസ്,  വിജയമ്മ വിജയലാല്‍, മെമ്പര്‍മാരായ  റ്റി. രാജന്‍,  കെ കെ ശശികുമാര്‍,  സോഫി ജോസഫ്,  അലിയാര്‍ കെ.യു,  സുമീന അലിയാര്‍,  ജോളി തോമസ്,  ആന്‍റണി ജോസഫ്, ബിജോജി തോമസ്,  ഏലിയാമ്മ ജോസഫ്, സിയാദ് കെ.എ,  ഷാലിമ്മ ജെയിംസ്, ബീനാ ജോസഫ്,  ജിജി ഫിലിപ്പ്,  കെ.പി സുജീലന്‍ , ഫിഷറീസ് ഓഫീസർ ബിന്ദു എം റ്റി , പ്രമോട്ടർ കിരൺലാൽ കെ, സെക്രട്ടറി  അനൂപ് എന്‍   എന്നിവർ സംംസാരിച്ചു..