കാഞ്ഞിരപ്പള്ളി: ഓട്ടോ ടാക്‌സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സി.ഐ.ടി.യു. പഞ്ചായത്ത് കണ്‍വന്‍ഷന്‍ നടത്തി. സി.ഐ.ടി.യു. നിര്‍മാണ തൊഴി ലാളി യൂണിയന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷമിം അഹമ്മദ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് മനേജ് അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റിയം ഗം കെ.എസ് ഷാനവാസ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാബു കെ.കെ, ടി. എസ് ഷെറഫുദ്ദീന്‍, ഉനൈസ് ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ബാബു കെ.കെ (പ്രസിഡന്റ്), ടി.എസ് ഷെറഫുദ്ദീന്‍ (സെക്രട്ടറി), ഉനൈസ് ബഷീര്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന 25 അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു.