ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താത്ക്കാലികമായി അടച്ച കാഞ്ഞിരപ്പള്ളി ഫയര്‍ സ്‌റ്റേഷന്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ഉദ്യോഗസ്ഥര്‍ എല്ലാ വരും രോഗമുക്തരായതോടെയാണ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. 45 ഉദ്യോ ഗസ്ഥരുള്ള കാഞ്ഞിരപ്പള്ളി ഫയര്‍ സ്‌റ്റേഷനിലെ 37 പേര്‍ക്കാണ് കോവിഡ് സ്ഥിരീക രിച്ചത്. ബാക്കിയുള്ള ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാകുകയും ചെയ്തതോടെ ഫയര്‍ സ്‌റ്റേഷന്റെ പ്രവര്‍ത്തനം സ്തംഭിച്ചു.

തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ താത്ക്കാലികമായി ഫയര്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.  കോട്ടയം ഫയര്‍ സ്‌റ്റേഷനില്‍ നിന്നുള്ള ഒരു മൊബൈല്‍ ടാങ്ക് യൂണിറ്റും ഈരാറ്റുപേട്ട, പാലാ ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നായി ഒരു ലീഡിംഗ് ഫയര്‍മാന്‍, രണ്ട് െ്രെഡവര്‍മാര്‍, മൂന്ന് ഫയര്‍മാന്മാര്‍ എന്നിവരെയും ഇവിടേക്ക് നിയോഗിച്ചിരുന്നു.  രോഗമുക്തരായി ഉദ്യോഗസ്ഥര്‍ എല്ലാം തിരികെ എത്തിയതോടെ ഇവര്‍ തിരികെ മടങ്ങി.