കപ്പാടിനും കാളകെട്ടിക്കും മധ്യേ ഈരാറ്റുപേട്ട റോഡില്‍നിന്നും 400 അടി ഉയരത്തില്‍ ഉ ള്ള വടവുകുളം നിവസികള്‍ക്ക് കുടിവെള്ളമെത്തിയതിന്‍റെ ആശ്വാസത്തിലാണ് നാട്ടുകാ ര്‍. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 2-ാം വാര്‍ഡില്‍പ്പെട്ട ഇത്രയും ഉയര്‍ന്ന ഭാഗത്ത് തിക ച്ചും നിര്‍ദ്ധനരായ 6 പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെ 19 കുടുംബങ്ങള്‍ക്കാണ് എല്ലാ വീട്ടിലും പൈപ്പ് വെള്ളം എത്തിയത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോ ളി മടുക്കക്കുഴിയാണ് പദ്ധതിക്കായി 3 ലംക്ഷം രൂപ അനുവദിച്ചത്.

ഗ്രാമപഞ്ചായത്ത് അംഗം ചാക്കോച്ചന്‍ ചുമപ്പുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗംജോളി മടുക്കക്കുഴി  വടവുകുളം കുടിവെള്ളപദ്ധതി നാടിന് സമര്‍പ്പിച്ചു. കുടിവെള്ള കമ്മറ്റി പ്രസിഡ്ന്‍റ് സതീഷ് എം.റ്റി, വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടാങ്ക് വയ്ക്കുവാനും, കുഴല്‍കിണര്‍ കുത്തുവാനും സ്ഥലം സൗജന്യമായി വിട്ടുനല്‍കിയവരെ യോഗം അനുമോദിച്ചു. ഈ വര്‍ഷം എസ്.എസ്. എല്‍.സി., ഹയര്‍ സെക്കന്‍ററി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോ ദിച്ചു