പെരുവന്താനം ഗ്രാമപഞ്ചായത്തിൻ്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ന ടപ്പാക്കിയ വിവിധ വ്യക്തിഗത ആനുകൂല്യ പദ്ധതികളും അതി ദരിദ്രർക്കുള്ള പദ്ധതി കളുടെ ഉദ്ഘാടനവും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് പഞ്ചായത്ത് പ്രസിഡ ൻ്റ്  ഡോമിനാ സജി നിർവ്വഹിച്ചു. SC, ST വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കുള്ള ലാ പ് ടോപ്പ് വിതരണം ST വിഭാഗത്തിൽ പെട്ടവർക്ക് കട്ടിൽ വിതരണം, വയോജനങ്ങൾ ക്കുള്ള കട്ടിൽ വിതരണം, അതി ദരിദ്രർക്കുള്ള ഭക്ഷ്യക്കിറ്റ്, കട്ടിൽ അവകാശ രേഖക ളുടെ വിതരണം തുടങ്ങിയ പദ്ധതികളുടെ നിർവ്വഹണ ഉദ്ഘാടനമാണ് നടന്നത്.

എത്തിച്ചേരാൻ സാധിക്കാത്ത അതിദരിദ്രരക്കായുള്ള കിറ്റ് വിതരണം വാതിൽ പടി സേവന വോളൻ്റിയർ മനു വേഴമ്പത്തോട്ടം ഏറ്റുവാങ്ങി. വൈസ് പ്രസിഡൻ്റ് ഷാജി പു ല്ലാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ നിജിനി ഷംസുദീൻ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പന്മാരായ ഗ്രേസി ജോസ്, ഷീബബിനോയ്, സിജി എബ്രാഹം, പ്രഭാവതി ബാബു, പഞ്ചായത്ത് അസ്സിസ്റ്റൻറ് സെക്രട്ടറിഎ എസ് പൊന്നമ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.